Saturday, February 23rd, 2019

ഗര്‍ഭകാലത്ത് നല്ല ഉറക്കം ലഭിക്കാന്‍

ഉറക്കമില്ലായ്മ അമ്മയ്ക്കും, കുഞ്ഞിനും ദോഷം ചെയ്യും

Published On:Mar 21, 2018 | 8:47 am

ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ല പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കണമെന്നാണ് എല്ലാവരും പറയുന്നത്. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ഉറക്കത്തിനും പ്രാധാന്യം നല്‍കേണ്ടു തന്നെയാണ്. ഉറക്കമില്ലായ്മ അമ്മയ്ക്കും, കുഞ്ഞിനും ദോഷം ചെയ്യും. എന്നാല്‍ അതിന് സാധിക്കാറില്ല, ഈ സമയങ്ങളില്‍ അസ്വസ്ഥതകള്‍ കൂടുതലായിരിക്കും. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളിലാണെങ്കില്‍ അസ്വസ്ഥതകള്‍ അല്‍പം കൂടുതലായിരിക്കും. അതിനാല്‍ നല്ല ഉറക്കം ലഭിക്കണമെന്നില്ല. എന്നാല്‍ ഒരിക്കലും അമിതായി ഉറങ്ങരുത്. ചിലര്‍ സമയം കിട്ടുമ്പോഴെല്ലാം ഉറങ്ങാറുണ്ട്, ഇതും ദോഷം ചെയ്യുന്നതാണ്. ഗര്‍ഭകാലത്ത് നന്നായി ഉറങ്ങാനുള്ള വഴികള്‍
ഗര്‍ഭകാലത്തെ സമ്മര്‍ദ്ദം പല തരത്തിലും ഹാനികരമാണ്. അത് ഉറക്കം നഷ്ടപ്പെടുത്തും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സമ്മര്‍ദ്ദം അനുഭവപ്പെടുകയാണെങ്കില്‍ അത് ശമിപ്പിക്കുന്നതിനായി ഒന്ന് കുളിക്കുകയോ, ഉണര്‍വ് കിട്ടാന്‍ മസ്സാജ് ചെയ്യുകയോ ചെയ്യുക. നല്ല ഉറക്കം കിട്ടാന്‍ ഇത് സഹായിക്കും. ഉന്തി നില്‍ക്കുന്ന വയര്‍, നീര് വെച്ച കൈ കാലുകള്‍ തുടങ്ങി ഗര്‍ഭ കാലത്ത് ശാരീരികമായുണ്ടാകുന്ന വിവിധ അസൗകര്യങ്ങളാണ് രാത്രിയിലെ ഉറക്കത്തിന് പലപ്പോഴും തടസ്സമാകുന്നത്. നീരുണ്ടെങ്കില്‍ കാലുകള്‍ ഉറങ്ങാന്‍ നേരം ഒരു തലയിണയില്‍ ഉയര്‍ത്തി വച്ച് കിടക്കുക. ഇത് ആശ്വാസം നല്‍കുന്നതിന്. ഉന്തി നില്‍ക്കുന്ന വയറിനെ പിന്താങ്ങുന്നതിന് തലയിണ വയറിനടിയില്‍ വച്ച് ഇടത് വശം ചെരിഞ്ഞ് കിടക്കുക. ഉറക്കത്തില്‍ കാലുകളും നട്ടെല്ലും ശരിയായ സ്ഥിതിയിലരിക്കാന്‍ ഈ തലയിണകള്‍ സഹായിക്കും.
ഉറങ്ങുന്നതിനും ഏതാനം മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടാന്‍ ഹായിക്കും. അതുപോലെ ഉറങ്ങുന്നതിന് മുമ്പ് യോഗ ചെയ്യുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാനും പെട്ടന്ന് ഉറക്കം വരാനും സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശം തേടിയിട്ട് ഇത് ശീലിക്കുന്നതായിരിക്കും ഉചിതം. നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാകാതിരിക്കുന്നതിന് ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കിടക്കുന്നതിനും 2 മണിക്കൂര്‍ മുമ്പെങ്കിലും രാത്രിഭക്ഷണം കഴിക്കുക. ദഹന പ്രക്രിയ ശരിയായി നടക്കാനും നല്ല ഉറക്കം ലഭിക്കാനും ഇതാണ് ഉത്തമം. ഗര്‍ഭകാലത്ത് കഫീന്‍ അമിതമായി ഉള്ളില്‍ ചെല്ലുന്നത് ഉറക്കത്തിന് തടസ്സമുണ്ടാക്കും. കുഞ്ഞിന്റെ ആരോഗ്യത്തിും നല്ലതല്ല. കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനും ഗര്‍ഭകാലത്ത് കഫീന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

LIVE NEWS - ONLINE

 • 1
  9 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  10 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  17 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം