Sunday, July 21st, 2019

ദാസ്യപ്പണി ചെയ്യാത്തതിന് പോലീസ് ഡ്രൈവറെ സ്ഥലംമാറ്റി

അതിനിടെ, ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് ടൈല്‍ പാകിച്ച എസ്.എ.പി ഡെപ്യൂട്ടി കമാന്റന്റ് പി.വി.രാജുവിനെതിരെ നടപടി ഉണ്ടായേക്കും.

Published On:Jun 18, 2018 | 10:11 am

തൃശൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് പോലീസ് ഡ്രൈവറെ സ്ഥലംമാറ്റി. തൃശൂര്‍ മണ്ണുത്തിയിലെ ഐ.പി.എസ് ട്രെയിനിയുടെ വീട്ടില്‍ നിന്ന് അടുക്കളമാലിന്യം നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറെ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്.
അതേസമയം, ദാസ്യപ്പണി സംബന്ധിച്ച വിഷയത്തില്‍ നിലപാട് ശക്തമാക്കാന്‍ ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഇനി മുതല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യപ്പണി ചെയ്യേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. ദാസ്യപ്പണിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കാനും തീരുമാനിച്ചു.
അതിനിടെ, ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് ടൈല്‍ പാകിച്ച എസ്.എ.പി ഡെപ്യൂട്ടി കമാന്റന്റ് പി.വി.രാജുവിനെതിരെ നടപടി ഉണ്ടായേക്കും. രാജുവിനെ സ്ഥലംമാറ്റാനാണ് ആലോചിക്കുന്നത്. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍ പണിക്കും കോണ്‍ക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചെന്നാണ് പരാതി. വീട്ടില്‍ ജോലി ചെയ്യുന്ന സമയത്തും ഇവരെക്കൊണ്ട് ഹാജര്‍ ബുക്കില്‍ ഒപ്പിടുവിച്ചു. ദിവസക്കൂലിക്കാരായ ഇവര്‍ക്ക് ഭക്ഷണമോ കൂലിയോ നല്‍കിയില്ല. രേഖകളും ദൃശ്യങ്ങളും സഹിതമാണ് പരാതി നല്‍കിയത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചക്ക് മൂന്ന് മണി വരെ ജോലി ചെയ്‌തെന്നും ദാസ്യപ്പണി വിവാദം പുറത്ത് വന്നതോടെ തങ്ങളെ പറഞ്ഞു വിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു