Tuesday, July 23rd, 2019

സ്‌കോഡ സൂപ്പേര്‍ബ് സ്പോര്‍ട്‌ലൈന്‍ ഇന്ത്യയിലേക്ക്

പുതിയ സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ എഡിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല

Published On:Sep 3, 2018 | 1:57 pm

സ്‌കോഡ സൂപ്പേര്‍ബ് സ്പോര്‍ട്ലൈനും ഇന്ത്യയിലേക്ക്. ഔദ്യോഗിക വെബ്സൈറ്റില്‍ പുതിയ സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ എഡിഷനെ സ്‌കോഡ നല്‍കി കഴിഞ്ഞു. മോഡല്‍ ഉടന്‍ വിപണിയിലെത്തും. പേരു സൂചിപ്പിക്കുന്നതുപോലെ ഫ്ളാഗ്ഷിപ്പ് സെഡാന്‍ സൂപ്പേര്‍ബിന്റെ കൂടുതല്‍ സ്പോര്‍ടിയര്‍ പതിപ്പാണ് വരാന്‍പോകുന്ന സ്പോര്‍ട്ലൈന്‍. പുതിയ സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ എഡിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ അണിനിരക്കുന്ന സൂപ്പേര്‍ബ് സ്പോര്‍ട്ലൈന്‍ തന്നെയാകും ഇന്ത്യയില്‍ വരിക. തിളക്കമാര്‍ന്ന ചുവപ്പ് നിറം കാറിനെ ആകര്‍ഷകമാക്കുന്നു. ഗ്രില്ല്, ബമ്പര്‍, എയര്‍ഡാം, മിററുകള്‍, അലോയ് വീലുകള്‍ എന്നിവയ്ക്കെല്ലാം കറുപ്പാണ് പശ്ചാത്തലം. ഇരുണ്ട സ്മോക്ക്ഡ് ഹെഡ്ലാമ്പും. നിലവില്‍ സ്‌റ്റൈല്‍, L&K വകഭേദങ്ങളാണ് സൂപ്പേര്‍ബില്‍ സ്‌കോഡ നല്‍കുന്നത്. 1.8 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇരുവകഭേദങ്ങള്‍ക്കുമുണ്ട്. പെട്രോള്‍ എഞ്ചിന്‍ 177 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ തെരഞ്ഞെടുക്കാം. 175 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന ഡീസല്‍ എഞ്ചിനില്‍ ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
അലൂമിനിയം നിര്‍മ്മിത ഡോര്‍ സില്ലുകളില്‍ സൂപ്പേര്‍ബ് ബ്രാന്‍ഡിംഗ് ഒരുങ്ങും. തുകലില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലും അലൂമിനിയം പെഡലുകളും മോഡലിന്റെ വിശേഷങ്ങളാണ്. കൊളമ്പസ് സാറ്റലൈറ്റ് നാവിഗേഷന്‍, വൈഫൈയുള്ള 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവ വരാന്‍പോകുന്ന സ്‌കോഡ സൂപ്പേര്‍ബില്‍ പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    9 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    30 mins ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    33 mins ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    38 mins ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    2 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    15 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    20 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    21 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    21 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍