Wednesday, September 19th, 2018

പുതിയ ഒക്ടാവിയ RS ബുക്കിംഗ് സ്‌കോഡ വീണ്ടും ആരംഭിച്ചു

ഒക്ടാവിയ RS-നെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ

Published On:Jul 12, 2018 | 2:37 pm

ഒക്ടാവിയ RS-നെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ. 26.78 ലക്ഷം രൂപയാണ് സ്‌കോഡയുടെ പെര്‍ഫോര്‍മന്‍സ് സെഡാന് ഇന്ത്യയില്‍ വില. ഒക്ടാവിയ RS ബുക്കിംഗ് സ്‌കോഡ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിയത്.
ഒക്ടാവിയ RS -ലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 230 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഡിഎസ്ജി ഗിയര്‍ബോക്സ്. 2018 ഒക്ടാവിയ RS -ല്‍ സസ്പെന്‍ഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. മികവാര്‍ന്ന ഡ്രൈവിംഗ് കാഴ്ചവെക്കാന്‍ പുതിയ സസ്പെന്‍ഷന് സാധിക്കുമെന്നാണ് സ്‌കോഡയുടെ അവകാശവാദം.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പരിഷ്‌കരിച്ച ക്രിസ്റ്റലീന്‍ ഹെഡ്ലാമ്പ്, AFS അഡാപ്റ്റീവ് മുന്‍ ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്. പിറകിലെ സ്പോയിലറും സ്റ്റീല്‍ നിര്‍മ്മിത എക്സ്ഹോസ്റ്റും മോഡലില്‍ എടുത്തുപറയേണ്ടതാണ്. അകത്തളവും കാര്യമായ മാറ്റങ്ങളുണ്ട്. മുന്‍ നിര സീറ്റുകള്‍ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ സാധിക്കും. ഒപ്പം ക്രമപ്പെടുത്തിയ സീറ്റിംഗ് പൊസിഷനുകള്‍ ഓര്‍ത്തെടുക്കാന്‍ ഡ്രൈവര്‍ സീറ്റിന് പ്രത്യേക കഴിവുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    5 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    9 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    13 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു