Thursday, June 21st, 2018

സ്‌കോഡ കൊഡിയാക്ക് അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ എത്തും

ഒക്ടാവിയ, സൂപേര്‍ബ് മോഡലുകള്‍ അണിനിരക്കുന്ന എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് കൊഡയാക്ക് എസ്‌യുവി ഒരുങ്ങുന്നത്

Published On:Sep 11, 2017 | 1:03 pm

ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ സ്‌കോഡ കൊഡിയാക്ക് വരുന്നു. സ്‌കോഡയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവി കൊഡിയാക്ക്, ഒക്ടോബര്‍ നാലിന് വിണിയില്‍ എത്തും. ഫോര്‍ച്യൂണറിനും, എന്‍ഡവറിനും എതിരെയാണ് പുതിയ എസ്‌യുവി സ്‌കോഡ കൊഡിയാക്ക് വരുന്നത്. ടൊയോട്ട ഫോര്‍ച്യൂണ്‍ അടക്കി വാഴുന്ന എസ്‌യുവി നിരയാണ് സ്‌കോഡയുടെ അടുത്ത നീക്കം. ഒക്ടാവിയ, സൂപേര്‍ബ് മോഡലുകള്‍ അണിനിരക്കുന്ന എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് കൊഡയാക്ക് എസ്‌യുവി ഒരുങ്ങുന്നത്. ഇന്ത്യയില്‍ സ്‌കോഡയുടെ ആദ്യ മൂന്ന് നിര എസ്‌യുവി കൂടിയാണ് കൊഡിയാക്ക്.
ഏവരേയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒട്ടനവധി സവിശേഷതകളോടെയാണ് സ്‌കോഡ കൊഡിയാക്ക് വരുന്നത്. സ്‌കോഡയുടെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ, മനോഹരമായ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കൊഡിയാക്കിന്റെ മുഖം മിനുക്കുന്നു. 143 bhp കരുത്തും 320 nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനിലാണ് കൊഡിയാക്ക് എത്തുന്നത്. പുതുതായി അവതരിപ്പിച്ച ഓക്ടാവിയയും, ഫോക്‌സ്‌വാഗണ്‍ ടിഗ്വാനിലും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാണ വരുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം, ഓക്ടാവിയയില്‍ ലഭ്യമായ ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്ക് അസിസ്റ്റ് എന്നിവ കൊഡിയാക്കിന്റെ പ്രത്യേകതകളാണ്. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് സ്‌കോഡ കോഡിയാക്കിന്റെ വില എന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍