Tuesday, July 16th, 2019

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍…

ഒരു കോട്ടണ്‍ തുണിയോ, സ്‌പോഞ്ചോ തണുത്തവെള്ളത്തില്‍ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് അല്പസമയം വെയ്ക്കുക

Published On:Apr 3, 2018 | 10:22 am

വേനല്‍ക്കാലങ്ങളില്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് ചൂടുകുരു. ചൊറിച്ചലും, നീറ്റലും, ചൂടുകുരു അസഹനീയമാക്കുന്നു. പ്രധാനമായും മുഖം, കഴുത്ത്, പുറം, നെഞ്ച്, തുടകള്‍ എന്നിവിടങ്ങളിലാണ് ചൂടുകുരു കൂടുതലായി കാണപ്പെടുന്നതും. ചൂടുകുരു ഉണ്ടാകുന്നതിന്റെ പ്രധാന കാരണം വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്നുള്ള ദ്വാരം അടയുന്നതാണ്. വേനല്‍കാലത്ത് വിയര്‍പ്പ് മൂലം ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ അടയുകയും കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ കഠിനമായ വെയ്‌ലത്ത് ചൂടുകുരു വന്നാല്‍ കൂടുതല്‍ സൂക്ഷിക്കണം. പ്രത്യേകിച്ച് വീടിന് പുറത്തിറങ്ങുന്ന വേളയില്‍. ചൂടുകുരു വന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്.
ഒരു കോട്ടണ്‍ തുണിയോ, സ്‌പോഞ്ചോ തണുത്തവെള്ളത്തില്‍ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് അല്പസമയം വെയ്ക്കുക. ഇത് ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക. പെട്ടന്ന് തന്നെ ചൂടുകുരുവിന് ആശ്വാസം തരും. ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക. കാരണം അണുക്കള്‍ സ്‌കിന്നില്‍ വ്യാപിക്കുന്നു. ശരീരം തണുപ്പിക്കാനായി ലാക്ട്രോകലാമില്‍ ലോഷന്‍ പുരട്ടുക. അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത് മറ്റ് പല രോഗങ്ങള്‍ക്കും കാരണവുമാകുന്നു. ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ സഹായിക്കും.
ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക. ഇവ ചൂടുകുരു തടയില്ല മാത്രമല്ല, ചര്‍മ്മ സുഷിരങ്ങള്‍ അടയാനുമിടയാക്കും. ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തണുത്തവെള്ളത്തില്‍, സുഗന്ധങ്ങളോ, നിറമോ ചേര്‍ക്കാത്ത, ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാക്കാത്ത സോപ്പ് ഉപയോഗിച്ച് കുളിക്കുക.

LIVE NEWS - ONLINE

  • 1
    4 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    5 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    8 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    9 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    11 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    12 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    13 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍