വരണ്ട ചര്‍മം പ്രശ്‌നമാകാതെ നോക്കണം

Published:January 5, 2017

skin-care-photo-full

 

 

 

വരണ്ട ചര്‍മം ഇപ്പോഴത്തെ പ്രധാന പ്രശ്‌നമാണ്. തണുപ്പ് കാലത്താണ് ഇത് പ്രധാനമായും അനുഭവപ്പെടുന്നത്.
ഊഷ്മാവിലുണ്ടാകുന്ന കുറവും അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതും വരണ്ട ചര്‍മത്തിന് ഇടയാക്കുന്നു.
നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന സംരക്ഷണ കൊഴുപ്പ് ഇല്ലെങ്കില്‍ ഈര്‍പ്പം നഷ്ടപ്പെടുകയും ചര്‍മം വരണ്ടതാവുകയും ചെയ്യും. തണുപ്പുകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതിനാല്‍ ഇതിന്റെ തീ്വ്രത അതിരൂക്ഷമാകും.
വരണ്ട ചര്‍മത്തിനു കാരണമാകുന്ന ഘടകങ്ങള്‍ ഇവയോക്കെയാണ്.
സോപ്പിന്റെയും ചൂടുവെള്ളത്തിന്റെയും അമിതോപയോഗം,സാന്ദ്രതയേറിയ കെമിക്കലുകളുടെ ഉപയോഗം, ചില തരത്തിലുള്ള ചര്‍മ രോഗങ്ങള്‍, പ്രായമാകുന്നത് മൂലം ത്വക്കിനടിയിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത്, നേരിട്ട് സുര്യപ്രകാശം ഏല്‍ക്കുന്നത്.
ചര്‍മം വരണ്ടതായി തോന്നുമ്പോള്‍ അത് തടയാന്‍ കൂടുതല്‍ വെള്ളത്തില്‍ കഴുകുന്നത് നല്ലതാണെന്ന് തോന്നാം. എന്നാല്‍ അത് വിപരീതഫലമാണ് തരിക. ചൂടുള്ള വെള്ളമോ സോപ്പുവെള്ളമോ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ മോശമായ അവസ്ഥയില്‍ എത്തിക്കും. കൂടുതല്‍ തവണ കഴുകുമ്പോള്‍ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്ന ഓയില്‍ ചര്‍മത്തില്‍ നിന്ന് നഷ്ടമാവുകയും കൂടുതല്‍ വരണ്ടതാക്കുകയും ചെയ്യും.
വളരെ കുറച്ച് സമയം മാത്രമെടുത്ത് (10 മിനുട്ടില്‍ കുറവ്) കുളിക്കുക. ചൂടുവെള്ളത്തേക്കാള്‍ നല്ലത് തണുപ്പു വിട്ട(ഇളം ചൂടുവെള്ളം) വെള്ളം ഉപയോഗിക്കുന്നതാണ്. സോപ്പിന്റെ ഉപയോഗം വളരെ കുറക്കുക. അത്യാവശ്യമാണെങ്കില്‍ മാത്രം സോപ്പുപയോഗിക്കുക. വാസനയില്ലാത്ത സോപ്പുപയോഗിക്കുക.
പെട്രോളിയം ജെല്ലി, ബേബി ഓയില്‍, മിനറല്‍ ഓയിലുകള്‍, മോയിസ്ചറൈസിങ്ങ് ക്രീമുകള്‍, ലോഷനുകള്‍ എന്നിവ ഉപയോഗിച്ച് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുക. ഇവയൊന്നും വരണ്ട ചര്‍മത്തില്‍ നിന്ന് രക്ഷ നല്‍കുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ടതാണ്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.