Saturday, September 22nd, 2018

തൊലി വെളുപ്പിക്കുന്നവര്‍ ജാഗ്രതൈ കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍

      ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന പല ഫെയര്‍നസ് ക്രീമുകളിലും അടങ്ങിയിരിക്കുന്നത് മാരകവിഷാംശമുള്ള ലോഹങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന വിഷാംശമുള്ള ലോഹങ്ങള്‍ ഫെയര്‍നസ് ക്രീമുകളില്‍ അടങ്ങിയതായി കണ്ടെത്തിയത്. രാജ്യത്തെ വിപണികളില്‍ വില്‍പ്പന നടത്തുന്ന 32ഓളം ക്രീമുകളില്‍ 44ശതമാനത്തിലേറെ മാരകവിഷമായ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം സൗന്ദര്യവര്‍ധക ക്രീമുകളില്‍ നിരോധിച്ച ലോഹമാണ് മെര്‍ക്കുറി. ഇതുകൂടാതെ … Continue reading "തൊലി വെളുപ്പിക്കുന്നവര്‍ ജാഗ്രതൈ കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍"

Published On:Jan 16, 2014 | 1:27 pm

Fairness Cream and Issues Full

 

 

 
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉപയോഗിക്കുന്ന പല ഫെയര്‍നസ് ക്രീമുകളിലും അടങ്ങിയിരിക്കുന്നത് മാരകവിഷാംശമുള്ള ലോഹങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന വിഷാംശമുള്ള ലോഹങ്ങള്‍ ഫെയര്‍നസ് ക്രീമുകളില്‍ അടങ്ങിയതായി കണ്ടെത്തിയത്.
രാജ്യത്തെ വിപണികളില്‍ വില്‍പ്പന നടത്തുന്ന 32ഓളം ക്രീമുകളില്‍ 44ശതമാനത്തിലേറെ മാരകവിഷമായ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം സൗന്ദര്യവര്‍ധക ക്രീമുകളില്‍ നിരോധിച്ച ലോഹമാണ് മെര്‍ക്കുറി. ഇതുകൂടാതെ പല ലിപ്സ്റ്റിക്കുകളിലും അമ്പത് ശതമാനം ക്രോമിയം, 43 ശതമാനം നിക്കല്‍ എന്നിവയും കണ്ടെത്തിയതായും പഠനം തെളിയിക്കുന്നു. കിഡ്‌നിക്ക് ഏറെ ദോഷം ചെയ്യുന്നതാണ് മെര്‍ക്കുറി. കൂടാതെ തൊലിപ്പുറത്ത് പാടുകള്‍, നിറവ്യത്യാസം, സൈക്കോസിസ്, പെരിഫറല്‍ ന്യൂറോപ്പതി എന്നിവയ്ക്കും മെര്‍ക്കുറി വഴിവെയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
മുപ്പതോളം ലിപ്സ്റ്റിക്കുകളില്‍ നടത്തിയ പഠനത്തില്‍ 15 എണ്ണത്തില്‍ 0.45കണിക മുതല്‍ 17.83കണിക വരെ (ഒരു ദശലക്ഷത്തില്‍)ക്രോമിയത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. 13 എണ്ണത്തില്‍ 0.57 മുതല്‍ 9.18 കണിക വരെ നിക്കലിന്റെ അംശവും കണ്ടെത്തി. ഹെക്‌സാവാലന്റ് ക്രോമിയമെന്ന പേരില്‍ അറിയപ്പെടുന്ന ക്രോമിയം മനുഷ്യനില്‍ അര്‍ബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട മെര്‍ക്കുറിയുടെ സാന്നിധ്യമുള്ളതിനാല്‍ ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനികളെ സമീപിച്ചെങ്കിലും ഇത് ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനികള്‍ കൈക്കൊണ്ടതത്രെ.
ലോകത്തിലെ തന്നെ എറ്റവും വലിയ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ വിപണിയായ ഇന്ത്യയില്‍ 2011 ല്‍ വിറ്റഴിച്ചത് 26410 കോടിയുടെ ഉല്‍പ്പന്നങ്ങളാണ്. ഇത്തരം വസ്തുക്കളില്‍ വിഷാംശമുള്ള ലോഹങ്ങളുടെ ഉപയോഗം കര്‍ശനമായി തടയുകയോ അല്ലെങ്കില്‍ അവ നിരോധിക്കുകയോ ചെയ്തില്ലെങ്കില്‍ യുവാക്കളെ കാത്തുനില്‍ക്കുന്നത് മാരക രോഗങ്ങളുടെ നീണ്ടനിരതന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    2 hours ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    2 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    2 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    2 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 8
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    3 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും