Tuesday, September 17th, 2019

സൗന്ദര്യ സംരക്ഷണത്തിന് കാപ്പിപ്പൊടി!

കാപ്പിപൊടിയും, അല്‍പം ഒലീവ് ഓയില്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു

Published On:Jun 3, 2019 | 10:22 am

പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും കാപ്പിപ്പൊടി നല്ലതാണ്. പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. ഇത് മുഖത്തിനും ചര്‍മ്മത്തിനും ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ കാപ്പിപ്പൊടി ഉപയോഗിച്ച് കൊണ്ട് ചെയ്യാവുന്ന സൗന്ദര്യ ഗുണങ്ങള്‍
കാപ്പിപൊടിയും, അല്‍പം ഒലീവ് ഓയില്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിലില്‍ കാപ്പിപ്പൊടി ചേര്‍ത്താല്‍ അത് മുഖത്തിന് തിളക്കം നല്‍കി ചര്‍മ്മം മൃദുവാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. മുഖത്തെ കറുത്ത പുള്ളികളും കുത്തുകളും എല്ലാം പൂര്‍ണമായും ഒഴിവാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈരും കാപ്പിപ്പൊടിയും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. കാപ്പി, തൈര,് ഓട്‌സ്, എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്‌സിഡന്റാണ് ചര്‍മ്മത്തിന് പ്രായം കുറക്കുന്നതിന് സഹായിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

  • 2
    11 hours ago

    കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

  • 3
    14 hours ago

    അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലം: കോടിയേരി

  • 4
    15 hours ago

    കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

  • 5
    16 hours ago

    ‘ഐസിയു’ ഹ്രസ്വ ചിത്രം വൈറലാവുന്നു

  • 6
    18 hours ago

    വ്യാജ ഇടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിയ യുവാവ് അറസ്റ്റില്‍

  • 7
    18 hours ago

    പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

  • 8
    18 hours ago

    പി.എസ്.സിയുടെ മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണം: മുഖ്യമന്ത്രി

  • 9
    18 hours ago

    പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും