Tuesday, November 20th, 2018

സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കും : മന്ത്രി

        ഇടുക്കി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഹയര്‍ സെക്കന്‍ഡറി മുതലാണിതു നടപ്പാക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് രാത്രിയിലും മറ്റ് സമയങ്ങളിലും പരിശീലനം ലഭിക്കുന്ന തരത്തിലാവും പദ്ധതി നടപ്പാക്കുതെന്നും മന്ത്രി പറഞ്ഞു. അടിമാലി ടെക്‌നിക്കള്‍ സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പുതിയ പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമം തടസമാകുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തിന് പുതിയ തൊഴില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുന്നില്ല. … Continue reading "സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കും : മന്ത്രി"

Published On:Feb 21, 2014 | 12:59 pm

PK Abdurabb Full

 

 

 

 
ഇടുക്കി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഹയര്‍ സെക്കന്‍ഡറി മുതലാണിതു നടപ്പാക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് രാത്രിയിലും മറ്റ് സമയങ്ങളിലും പരിശീലനം ലഭിക്കുന്ന തരത്തിലാവും പദ്ധതി നടപ്പാക്കുതെന്നും മന്ത്രി പറഞ്ഞു. അടിമാലി ടെക്‌നിക്കള്‍ സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പുതിയ പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമം തടസമാകുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തിന് പുതിയ തൊഴില്‍ സാങ്കേതിക സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുന്നില്ല. പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ അരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വിധി വന്നാല്‍ പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    1 hour ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    7 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    7 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി