Thursday, November 15th, 2018

സ്‌കറിയ-പിള്ള ലയനനീക്കത്തില്‍ അനിശ്ചിതത്വം; വാര്‍ത്താസമ്മേളനം മാറ്റി

എല്‍ഡിഎഫ് വിഷയത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

Published On:Jul 24, 2018 | 10:17 am

തിരു: സ്‌കറിയ തോമസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ ലയനനീക്കത്തില്‍ അനിശ്ചിതത്വം. ലയനം പ്രഖ്യാപിക്കാനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. ലയനം സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്‌കറിയ തോമസ് അറിയിച്ചു. മുഖ്യമന്ത്രിയില്‍ നിന്നും എല്‍ഡിഎഫ് നേതൃത്വത്തില്‍ നിന്നും ഉറപ്പൊന്നും ലഭിക്കാതെ ഇരു പാര്‍ട്ടികളും ലയന തീയതി പ്രഖ്യാപിക്കില്ലെന്നാണ് സൂചന. എല്‍ഡിഎഫ് വിഷയത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
ഇടതുമുന്നണി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവേ സ്‌കറിയാ തോമസും ആര്‍.ബാലകൃഷ്ണപിള്ളയും മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞദിവസം കണ്ടിരുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയാ വിഭാഗം നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. എന്നാല്‍, കേരള കോണ്‍ഗ്രസ്ബി ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ക്ക് ഇപ്പോഴും ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി