Wednesday, November 14th, 2018

ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി ആറുവാലുകളുള്ള ഛിന്നഗ്രഹം

  കേപ് കനവറല്‍ : ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി ആറുവാലുകളുള്ള ഛിന്നഗ്രഹത്തെ നാസയുടെ ഹബ്ബ്ള്‍ ടെലിസ്‌കോപ്പ് കണ്ടെത്തി. കാഴ്ചയില്‍ വാല്‍നക്ഷത്രത്തെ പോലെ തോന്നിക്കുന്ന ഗ്രഹം ഏത് ഗണത്തിലെ പെടുത്തുമെന്നറിയാതെ ജ്യോതിശാസ്ത്രജ്ഞര്‍ ഉഴലുകയാണ്. പി/2013 പി അഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്. സാധാരണ ഛിന്നഗ്രഹത്തിന് വാലുകളുണ്ടാവാറില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വസ്തുവിന്റെ വാലില്‍ നിന്ന് പൊടി പ്രസരിക്കുന്നുണ്ടെന്നും വാലിന്റെ ഘടന ഇടയ്ക്കിടെ മാറുകയാണെന്നതുമാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ വാലില്‍ നിന്ന് പൊടി വേര്‍പെട്ടു പോകുന്ന സാഹചര്യത്തില്‍ … Continue reading "ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി ആറുവാലുകളുള്ള ഛിന്നഗ്രഹം"

Published On:Nov 9, 2013 | 10:49 am

PLANET

 

കേപ് കനവറല്‍ : ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി ആറുവാലുകളുള്ള ഛിന്നഗ്രഹത്തെ നാസയുടെ ഹബ്ബ്ള്‍ ടെലിസ്‌കോപ്പ് കണ്ടെത്തി. കാഴ്ചയില്‍ വാല്‍നക്ഷത്രത്തെ പോലെ തോന്നിക്കുന്ന ഗ്രഹം ഏത് ഗണത്തിലെ പെടുത്തുമെന്നറിയാതെ ജ്യോതിശാസ്ത്രജ്ഞര്‍ ഉഴലുകയാണ്. പി/2013 പി അഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്.
സാധാരണ ഛിന്നഗ്രഹത്തിന് വാലുകളുണ്ടാവാറില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വസ്തുവിന്റെ വാലില്‍ നിന്ന് പൊടി പ്രസരിക്കുന്നുണ്ടെന്നും വാലിന്റെ ഘടന ഇടയ്ക്കിടെ മാറുകയാണെന്നതുമാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ വാലില്‍ നിന്ന് പൊടി വേര്‍പെട്ടു പോകുന്ന സാഹചര്യത്തില്‍ ഇത് കുറച്ചു നാള്‍ക്കകം അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ഹവായിയിലെ പാന്‍ സ്റ്റാര്‍സ് ടെലിസ്‌കോപ്പിലാണ് ഛിന്നഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ ആദ്യം പതിഞ്ഞത്. പിന്നീട് ഹബ്ബ്ള്‍ ടെലിസ്‌കോപ്പ് ആണ് ഇതിന്റെ വാലുകള്‍ കണ്ടെത്തിയത്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലാണ് സാധാരണയായി ഇത്തരം ഛിന്നഗ്രഹങ്ങള്‍ രൂപപ്പെടുകയെന്നും എന്നാല്‍ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷ ഫലമായി ഇവ ഗ്രഹങ്ങളായി മാറാതെ ഇത്തരം ഛിന്നഗ്രഹങ്ങളായി രൂപാന്തരം പ്രാപിക്കുകയാണ് പതിവെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    4 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    4 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    4 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 5
    5 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 6
    5 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 7
    6 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 8
    6 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    7 hours ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍