ഇന്‍സ്റ്റഗ്രമില്‍ കുഞ്ഞിനെ പിന്തുടരുന്നത് 58000 പേരാണ്
ഇന്‍സ്റ്റഗ്രമില്‍ കുഞ്ഞിനെ പിന്തുടരുന്നത് 58000 പേരാണ്
ആറു മാസം പ്രായമുള്ള ഈ കുഞ്ഞ് സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇന്‍സ്റ്റഗ്രമില്‍ കുഞ്ഞിനെ പിന്തുടരുന്നത് 58000 പേരാണ്. ജപ്പാനില്‍ ജനിച്ച ചാന്സോയെന്ന കുഞ്ഞിനെ ഇത്രയധികം പ്രശസ്ഥമാക്കിയത് തലമുടിയാണ്. ചാന്സോയുടെ മുടിയഴക് കണ്ട് ഏവരും ഞെട്ടിയില്ലെങ്കിലെ അതിശയമുള്ളൂ.
ജനിച്ചപ്പോള്‍ തന്നെ ചാന്സോയുടെ തല നിറയെ മുടിയായിരുന്നു. ആറുമാസത്തിനുള്ളില്‍ അത് ഇടതൂര്‍ന്ന് വളര്‍ന്നു. ചാന്സോയുടെ മനോഹരമായ ചിത്രങ്ങള്‍ അമ്മയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതോടു കൂടിയാണ് ചാന്‍സോ താരമായത്. ഇപ്പോള്‍ നിരവധി ആരാധകരാമ് ചാന്സോയെന്ന കുഞ്ഞിനുള്ളത്.