Monday, June 17th, 2019

നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 6 കോടി

പത്തനംതിട്ട: നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് കേന്ദ്ര കായിക മന്ത്രാലയം ആറുകോടി രൂപ അനുവദിച്ചു. വര്‍ഷങ്ങളായി ജില്ലയുടെ സ്വപ്‌നമായിരുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം ഇതോടെ യാഥാര്‍ഥ്യമാവുകയാണ്. അത്യാധുനിക സംവിധാനങ്ങളുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 9 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 നാണ് നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൗണ്‍സില്‍ അംഗീകരിച്ചത്. നഗരസഭയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്‌കുമാര്‍, ആന്റോ ആന്റണി എം.പിയുടെ സഹായം തേടുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് … Continue reading "നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 6 കോടി"

Published On:Sep 11, 2013 | 5:29 pm

പത്തനംതിട്ട: നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് കേന്ദ്ര കായിക മന്ത്രാലയം ആറുകോടി രൂപ അനുവദിച്ചു. വര്‍ഷങ്ങളായി ജില്ലയുടെ സ്വപ്‌നമായിരുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം ഇതോടെ യാഥാര്‍ഥ്യമാവുകയാണ്. അത്യാധുനിക സംവിധാനങ്ങളുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 9 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 നാണ് നഗരസഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൗണ്‍സില്‍ അംഗീകരിച്ചത്. നഗരസഭയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്‌കുമാര്‍, ആന്റോ ആന്റണി എം.പിയുടെ സഹായം തേടുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്.തുടര്‍ന്ന് കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ആറുകോടി രൂപ അനുവദിച്ചത്.
ഉദ്ദേശം 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കായിക ഇനങ്ങള്‍ എല്ലാം നടത്താന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ഷട്ടില്‍ കോര്‍ട്ടുകള്‍, നാല് വോളിബോള്‍ കോര്‍ട്ടുകള്‍, രണ്ട് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും. കായിക താരങ്ങള്‍ക്ക് ഡ്രസ് ചേഞ്ചിംഗ് മുറികള്‍, ജിംനേഷ്യം, റിഫ്രഷ്‌മെന്റ് റൂം, സന്ദര്‍ശക മുറികള്‍, വീഡിയോ മുറികള്‍, സ്‌പോര്‍ട്‌സ് ലാബ്, സ്‌പോര്‍ട്‌സ് ക്ലാസ് റൂമുകള്‍, ഓഫീസ് റൂം, വി.ഐ.പി ലോഞ്ച്, സ്‌റ്റോര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    42 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    6 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു