Thursday, April 25th, 2019

സിതവൈറ്റ് ബന്ധം; ഇംറാന്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം

ഇംറാന്റെ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച ഇനാമുല്ല ഖാനാണ് ഹരജിക്കാരന്‍.

Published On:Nov 8, 2018 | 9:14 am

പെഷാവര്‍: യു.എസ് പൗരയായ സിത വൈറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ഥി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഇംറാന്‍ ഖാന് കോടതി നോട്ടീസയച്ചു. ഡിസംബര്‍ 13നകം ഹാജരാകണമെന്നാണ് നിര്‍ദേശം. പെഷാവര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് ഇക്‌റാമത്തുല്ല ഖാന്‍, ഇശ്തിയാഖ് ഇബ്രാഹീം എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.
ജൂലൈ 25ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇംറാന്റെ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച ഇനാമുല്ല ഖാനാണ് ഹരജിക്കാരന്‍. ഇംറാന് സിതവൈറ്റിലുണ്ടായ മകളാണ് ടിരിയന്‍ വൈറ്റ് എന്നും ഇതെക്കുറിച്ച് നാമനിര്‍ദേശപത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല എന്നുമാണ് പരാതി. ഇക്കാര്യം മറച്ചുവെച്ചതിനാല്‍ ഇംറാന്‍ ഭരണഘടനലംഘനം നടത്തിയിരിക്കയാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.
നാലുവയസ്സുകാരി ടിരിയന്‍ വൈറ്റിന്റെ പിതാവ് ഇംറാനാണെന്ന് ലോസ് ആഞ്ജലസ് കോടതി വിധിച്ചതായും പരാതിയിലുണ്ട്.

 

LIVE NEWS - ONLINE

  • 1
    50 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    50 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    1 hour ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    3 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    4 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    4 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം