Thursday, September 19th, 2019

സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദ പ്രചരണം; പരാതി നല്‍കും

മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ഇരക്കൊപ്പം സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചരണമെന്ന് പരാതി. മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തി സിസ്റ്റര്‍ ലൂസിയെ സന്ദര്‍ശിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെറ്റായ രീതിയില്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. മാനന്തവാടി രൂപത പി.ആര്‍.ഒ ചുമതലയുള്ള നോബിള്‍ തോമസ് പാറക്കലാണ് വിഡിയോ വഴി സിസ്റ്റര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയത്. പിന്‍വാതില്‍ വഴി സിസ്റ്റര്‍ ലൂസി പുരുഷന്‍മാരെ മഠത്തിനുള്ളില്‍ പ്രവേശിപ്പിച്ചെന്ന രീതിയിലുള്ള പ്രചരണമാണ് പി.ആര്‍.ഒ നടത്തിയിട്ടുള്ളതെന്നാണ് പരാതി. കഴിഞ്ഞ ദിവസം മഠത്തിന് സമീപത്തുള്ള … Continue reading "സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദ പ്രചരണം; പരാതി നല്‍കും"

Published On:Aug 20, 2019 | 11:36 am

മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ഇരക്കൊപ്പം സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചരണമെന്ന് പരാതി. മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തി സിസ്റ്റര്‍ ലൂസിയെ സന്ദര്‍ശിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെറ്റായ രീതിയില്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
മാനന്തവാടി രൂപത പി.ആര്‍.ഒ ചുമതലയുള്ള നോബിള്‍ തോമസ് പാറക്കലാണ് വിഡിയോ വഴി സിസ്റ്റര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയത്. പിന്‍വാതില്‍ വഴി സിസ്റ്റര്‍ ലൂസി പുരുഷന്‍മാരെ മഠത്തിനുള്ളില്‍ പ്രവേശിപ്പിച്ചെന്ന രീതിയിലുള്ള പ്രചരണമാണ് പി.ആര്‍.ഒ നടത്തിയിട്ടുള്ളതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം മഠത്തിന് സമീപത്തുള്ള പള്ളിയില്‍ സിസ്റ്റര്‍ ലൂസി പ്രാര്‍ഥനക്ക് പോകാതിരിക്കാനായി ഗേറ്റ് പൂട്ടിയിരുന്നു. ഇതെ തുടര്‍ന്ന് വെള്ളമുണ്ട പോലീസ് എത്തിയാണ് സിസ്റ്റര്‍ക്ക് ഗേറ്റ് തുറന്ന് നല്‍കിയത്. ഈ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് വൈദികന്‍ കൂടിയായ പി.ആര്‍.ഒ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചത്.
അപവാദ പ്രചരണത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയാണുണ്ടായത്. മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സി.സി ടിവി ദൃശ്യങ്ങള്‍ നോബിള്‍ തോമസിന് നല്‍കിയത്. അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങള്‍ കൂട്ടിചേറത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ ജീവന്‍ പണയംവെച്ചിട്ടും പരാതിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.
കാരയ്ക്കാമലയിലെ മഠത്തില്‍ ഏറെ നാളായി മുന്‍വാതിലടച്ചിട്ടിരിക്കുകയാണ്. പിന്‍വാതിലിലൂടെയാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുപോകുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെ അവര്‍ മഠത്തിനകത്തേക്ക് കൂട്ടികൊണ്ടുപോകുന്നതും തിരിച്ച് പുറത്തുവരുന്നതുമായ ദൃശ്യമാണ് അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചത്.

 

LIVE NEWS - ONLINE

  • 1
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    34 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി