Monday, February 18th, 2019

എന്താണ് സൈനസൈറ്റിസ്?

മൂക്കിനും കണ്ണുകള്‍ക്കും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ ശൂന്യമായ അറകളെ സൈനുകള്‍ എന്ന് പറയുന്നു. ഈ അറകളില്‍ നീര് നിറയുന്ന അവസ്ഥയാണ് സൈനസൈറ്റിസ്

Published On:Feb 6, 2019 | 9:12 am

ഇന്നത്തെ കാലത്ത് പലരും പറയുന്ന അസുഖമാണ് സൈനസൈറ്റിസ്. കണ്ണിന് താഴെയായി അസഹനീയമായ വേദന, തലവേദന എന്നിങ്ങനെ പല പ്രശ്‌നങ്ങളും സൈനസൈറ്റിസ് കൊണ്ട് നേരിടേണ്ടി വരുന്നു. എന്നാല്‍ പലര്‍തക്കും എന്താണ് സൈനസൈറ്റിസ് എന്നറിയില്ല. മൂക്കിനും കണ്ണുകള്‍ക്കും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ ശൂന്യമായ അറകളെ സൈനുകള്‍ എന്ന് പറയുന്നു. ഈ അറകളില്‍ നീര് നിറയുന്ന അവസ്ഥയാണ് സൈനസൈറ്റിസ്.
ഇത് തന്നെ രണ്ട് തരമുണ്ട്. കുറച്ച് ദിവസങ്ങല്‍ മുതല്‍ നാല് ആഴ്ചവരെ ഉണ്ടാകുന്ന അക്യൂട് സൈനസൈറ്റിസ്. മൂന്ന് മാസത്തില്‍ കൂടുതല്‍ നില്‍ക്കുന്ന ക്രോണിക് സൈനസൈറ്റിസ്. വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗബാധ, അലര്‍ജി കാരണമാണ് ഇത് ഉണ്ടാകാറ്. മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വളവും സൈനസൈറ്റിസിനുള്ള പ്രാധാന കാരണമാണ്. സൈനസൈറ്റിസിന്‍രെ പ്രധാന ലക്ഷണം തലവേദനയാണ്. സൈനുകളില്‍ വേദന അനുഭവപ്പെടുന്നു. കട്ടികൂടിയ മൂക്കൊലിപ്പും ഇതിന്റെ ലക്ഷണമാണ്. ഇത് ചിലപ്പോള്‍ പച്ച നിറത്തിലുമാവാം. കൃത്യമായ ചികിത്സയിലൂടെ സൈനസൈറ്റിസ് പരിഹരിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    10 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    1 hour ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു