Thursday, April 18th, 2019

ഗായകനിലേക്കുള്ള വഴി

          യുവ ഗായകന്‍ നജീം അര്‍ഷാദ് ശ്രദ്ധേയനാവുന്നു. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് നജീമിനെ നാലാളറിയുന്നത്. തിരുവനന്തപുരത്തെ തിരുമല ഷാഹുലിന്റെയും റഹ്മയുടെയും മകനാണ് നജീം. സിനിമയില്‍ പാടിയതിനു ശേഷമാണ് നജീം റിയാലിറ്റി ഷോയില്‍ ഒരു കൈ നോക്കാനിറങ്ങിയത്. ഇതുവരെ അറുപത് സിനിമകളാണ് നജീമിന്റെ കരിയര്‍ ഗ്രാഫിലുള്ളത്. ബാപ്പ വിജിലന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു. ഉമ്മ മ്യൂസിക് ടീച്ചറും. ബാപ്പക്ക് സ്വന്തമായി ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്താണ് നജീമിന്് വേദിയില്‍ … Continue reading "ഗായകനിലേക്കുള്ള വഴി"

Published On:Apr 19, 2014 | 10:27 am

Najim Arshad Singer Full

 

 

 

 

 
യുവ ഗായകന്‍ നജീം അര്‍ഷാദ് ശ്രദ്ധേയനാവുന്നു. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് നജീമിനെ നാലാളറിയുന്നത്. തിരുവനന്തപുരത്തെ തിരുമല ഷാഹുലിന്റെയും റഹ്മയുടെയും മകനാണ് നജീം. സിനിമയില്‍ പാടിയതിനു ശേഷമാണ് നജീം റിയാലിറ്റി ഷോയില്‍ ഒരു കൈ നോക്കാനിറങ്ങിയത്.
ഇതുവരെ അറുപത് സിനിമകളാണ് നജീമിന്റെ കരിയര്‍ ഗ്രാഫിലുള്ളത്.
ബാപ്പ വിജിലന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു. ഉമ്മ മ്യൂസിക് ടീച്ചറും. ബാപ്പക്ക് സ്വന്തമായി ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്താണ് നജീമിന്് വേദിയില്‍ കയറാനുള്ള പേടി മാറിയത്.
പാട്ടിനു പ്രാധാന്യമുള്ള എല്ലാ മത്സരങ്ങളിലും ഉമ്മ എന്നെ നിര്‍ബന്ധമായും പങ്കെടുപ്പിക്കും. മൂന്നാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കാലത്ത് ഉപജില്ലാ കലോത്സവത്തില്‍ ഒമ്പത് തവണ കലാപ്രതിഭയായി. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഡിഗ്രിയും അതിനുശേഷം അവിടെ തന്നെ ബാച്ചിലര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സില്‍ പിജിയും ചെയ്തു. പിജിയ്ക്ക് ഫസ്റ്റ് റാങ്ക് ഉണ്ടായിരുന്നു. ഗായകനാവുക എന്ന ലക്ഷ്യം ചെറുപ്പത്തിലേ മനസില്‍ ഉറച്ചതു കൊണ്ട് മറ്റൊരു വഴിയെക്കുറിച്ചും ചിന്തിച്ചിട്ടു പോലുമില്ല.
ഭക്തിഗാന കസറ്റുകളിലാണ് ആദ്യം അവസരം കിട്ടിയത്. ചേട്ടന്‍ സജീമിന്റെ സുഹൃത്തായിരുന്നു സംഗീതസംവിധായകന്‍ ജെയ്‌സണ്‍ ജെ. നായര്‍. സൗണ്ട് ചെക്ക് ചെയ്ത് നോക്കാം എന്ന് പറഞ്ഞാണ് മിഷന്‍ 90 ഡേയ്‌സിലെ മിഴിനീര്‍ പൊഴിയുമ്പോള്‍ എന്ന ഗാനം പാടാന്‍ എന്നെ വിളിച്ചത്. അതൊരു നല്ല തുടക്കമായിരുന്നെങ്കിലും റിയാലിറ്റി ഷോ ഇല്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് കിട്ടിയ ഭാഗ്യങ്ങള്‍ ഇത്ര എളുപ്പത്തില്‍ സാധ്യമാകുമായിരുന്നു എന്ന് തോന്നുന്നില്ല. റിയാലിറ്റിഷോ എന്റെ ജീവിതത്തെ പെട്ടെന്ന് ഒരു പന്ത്രണ്ടാമത്തെ പടിയില്‍ എത്തിച്ചുവെന്നാണ് നജീമിന്റെ വിശ്വാസം. ഏതായാലും വരും കാലങ്ങളില്‍ നജീമിന്റെ മധുരമായ ശബ്ദം സംഗീത പ്രേമികള്‍ നെഞ്ചേറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

LIVE NEWS - ONLINE

 • 1
  10 mins ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 2
  38 mins ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 3
  1 hour ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 4
  3 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 5
  3 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 6
  3 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 7
  3 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

 • 8
  7 hours ago

  രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 9
  7 hours ago

  ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി