Sunday, April 21st, 2019

സിങ്കപ്പൂര്‍ കരാര്‍ ഒരു നല്ല മാതൃക

കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന അമേരിക്കയുടെയും ഉത്തരകൊറിയയുടെയും രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള അസാധാരണ കൂടിക്കാഴ്ച സമാധാനത്തിലേക്ക് വഴിതുറന്നപ്പോള്‍ അയഞ്ഞത് ലോകരാഷ്ട്രങ്ങളുടെ ഉല്‍ക്കണ്ഠയാണ്. ഉത്തരകൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കുമെന്ന ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഭരണത്തലവന്‍ കിങ്ങ് ജോങ്ങ് ഉന്നിന്റെ പ്രസ്താവനയും കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പാക്കുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ അറിയിപ്പും ഒരു ലോക യുദ്ധത്തിന്റെ സാധ്യതയാണില്ലാതാക്കിയത്. കുള്ളന്‍ മിസൈല്‍ മനുഷ്യന്‍ എന്ന് കിം ജോങ്ങ് ഉന്നിനെ ട്രംപും ബുദ്ധിസ്ഥിരതയില്ലാത്ത കിഴവന്‍ എന്ന് തിരിച്ച് ട്രംപിനെയും … Continue reading "സിങ്കപ്പൂര്‍ കരാര്‍ ഒരു നല്ല മാതൃക"

Published On:Jun 13, 2018 | 2:03 pm

കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന അമേരിക്കയുടെയും ഉത്തരകൊറിയയുടെയും രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള അസാധാരണ കൂടിക്കാഴ്ച സമാധാനത്തിലേക്ക് വഴിതുറന്നപ്പോള്‍ അയഞ്ഞത് ലോകരാഷ്ട്രങ്ങളുടെ ഉല്‍ക്കണ്ഠയാണ്. ഉത്തരകൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കുമെന്ന ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഭരണത്തലവന്‍ കിങ്ങ് ജോങ്ങ് ഉന്നിന്റെ പ്രസ്താവനയും കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പാക്കുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ അറിയിപ്പും ഒരു ലോക യുദ്ധത്തിന്റെ സാധ്യതയാണില്ലാതാക്കിയത്.
കുള്ളന്‍ മിസൈല്‍ മനുഷ്യന്‍ എന്ന് കിം ജോങ്ങ് ഉന്നിനെ ട്രംപും ബുദ്ധിസ്ഥിരതയില്ലാത്ത കിഴവന്‍ എന്ന് തിരിച്ച് ട്രംപിനെയും വിളിച്ച് വാക് ശരങ്ങള്‍ വിടാതെ തുടര്‍ന്നുകൊണ്ടിരുന്ന ഇരുരാജ്യങ്ങളുടെയും ഇടയിലുള്ള മഞ്ഞുരുകാന്‍ വേദിയായത് സിങ്കപ്പൂര്‍ സെന്റോസയിലെ കാപെല്ല ആഡംബര ഹോട്ടലാണ്. യു എസിലെ മുന്‍പ്രസിഡണ്ടുമാരൊക്കെ പരാജയപ്പെട്ടിടത്താണ് യു എസ് പ്രസിഡണ്ട് ട്രംപിന് തന്റെ നയതന്ത്രചാധുരി പ്രകടിപ്പിക്കാനായത്. ഇരുരാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായി തുടരുന്ന ശത്രുത നിലനില്‍ക്കുമ്പോള്‍ ഉച്ചകോടി നടക്കാന്‍ പോകുന്നില്ലെന്ന ആത്മവിശ്വാസം വെച്ചുപുലര്‍ത്തിയ ലോകരാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായി ഇന്നലെ ഒപ്പിട്ട കരാര്‍.
കൊറിയന്‍ ഉപദ്വീപിലെ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ കരാര്‍ കാരണമാവും. രാജ്യാന്തര സമൂഹത്തിന് പ്രത്യാശ പകര്‍ന്നുകൊണ്ടുള്ള കരാര്‍ പല പ്രതിസന്ധികളെയും മറികടന്നാണ് യാഥാര്‍ത്ഥ്യമായത്. 2018ന്റെ തുടക്കത്തില്‍ തന്നെ ഇനിയും ശത്രുത തുടരാന്‍ താല്‍പര്യമില്ലെന്ന് ട്വിറ്ററിലൂടെ അറിയിച്ച ഡൊണാള്‍ഡ് ട്രംപ് തന്നെ സംഘര്‍ഷ സ്ഥിതിക്ക് അയവ് വരുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചു.
സിങ്കപ്പൂര്‍ കരാര്‍ വിജയകരമാവുമെങ്കില്‍ കിങ്ങ് ഉന്നിലെ കരാര്‍ സമ്പൂര്‍ണമാക്കുന്നതിന് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്ന അറിയിപ്പും നേരത്തെ ഉണ്ടായതാണ്. ആണവായുധങ്ങള്‍ മുഴുവന്‍ ഉത്തരകൊറിയയില്‍ നിന്ന് മാറ്റിയാലെ സമ്പൂര്‍ണ ആണവ നിരായുധീകരണ കരാര്‍ നിലവില്‍ വരികയുള്ളൂ. എങ്കിലും ശാശ്വത സമാധാനം ആഗ്രഹിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്നതായി ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ എന്നതിന് സംശയമില്ല. ഒരു ചരിത്ര സംഭവമായി ലോകം കരാറിനെ കാണുന്നതും ഇക്കാരണത്താല്‍ തന്നെയാണ്. കരാര്‍ മുഖേന ലഭിച്ചേക്കാവുന്ന നയതന്ത്ര നേട്ടങ്ങള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂ. വടക്കന്‍ കൊറിയയിലെ സൈനിക വിഭാഗവും അയല്‍രാജ്യങ്ങളായ ചൈനയും റഷ്യയും ഇതിനെ എങ്ങിനെ കാണുമെന്നതും അറിയാനിരിക്കുന്നതേയുള്ളൂ. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുളള യു എസിന്റെ സൈനികാഭ്യാസം നിര്‍ത്തിവെക്കാന്‍ ട്രംപ് തീരുമാനിച്ചതും കരാറിന്റെ വിജയം തന്നെയാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുതകുന്ന തരത്തിലുള്ള ബന്ധങ്ങളാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വെക്കുന്നത്. ഉത്തരകൊറിയക്ക് ഇപ്പോള്‍ ആവശ്യം സാമ്പത്തിക വികസനമാണ്. അതിനായി യു എസുമായി ഒരു നല്ല ബന്ധം തുടരാന്‍ കൊറിയന്‍ ഭരണാധികാരി ആഗ്രഹിക്കുന്നു. അതിനാല്‍ ആണവ നിരായുധീകരണ നടപടിയുമായി കിങ്ങ് ഉന്‍ മുന്നോട്ടുപോകും. ലോകസമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കിനി ഉല്‍ക്കണ്ഠക്കവകാശമില്ല.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക