Saturday, February 16th, 2019

ബ്ലോഗ് ബോംബുമായി മാലാഖ വരുന്നു ..!

        സിന്ധു എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരണമെന്നില്ല എന്നല്‍ അതിന്റെ കൂടെ ജോയ് എന്ന് കൂടി ചേര്‍ത്താല്‍ ആളെ പിടികിട്ടും… ഇടതുപുക്ഷത്തോടൊപ്പം നടന്ന് കറിവേപ്പില പോലെ പാര്‍ട്ടി ചുരുട്ടിയെറിഞ്ഞ പെണ്‍കുട്ടിയെ കുറച്ചു കാലം കോണ്‍ഗ്രസുകാര്‍ കൂടെ നിര്‍ത്തിയെങ്കിലും പിന്നെ ആ യുവതി എവിടെയെന്ന് ആര്‍ക്കുമറിയില്ല… എന്നാല്‍ സിന്ധു വരികയാണ് ബ്ലോഗെഴുത്തുമായി…. ഇടതുപക്ഷത്തോടൊപ്പം ഏറെക്കാലം പറന്നശേഷം വലതുചേരിയിലേക്കു മനംമാറിയ സിന്ധുവെന്ന മാലാഖ ബ്ലോഗെഴുത്ത് തുടങ്ങിയതാണ് സാമൂഹിക മാധ്യമത്തിലെ ഏറ്റവും പുതിയ വര്‍ത്തമാനം. വളരെക്കാലമായി … Continue reading "ബ്ലോഗ് ബോംബുമായി മാലാഖ വരുന്നു ..!"

Published On:Apr 8, 2014 | 1:23 pm

Sindhu Joy Full

 

 

 

 
സിന്ധു എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരണമെന്നില്ല എന്നല്‍ അതിന്റെ കൂടെ ജോയ് എന്ന് കൂടി ചേര്‍ത്താല്‍ ആളെ പിടികിട്ടും… ഇടതുപുക്ഷത്തോടൊപ്പം നടന്ന് കറിവേപ്പില പോലെ പാര്‍ട്ടി ചുരുട്ടിയെറിഞ്ഞ പെണ്‍കുട്ടിയെ കുറച്ചു കാലം കോണ്‍ഗ്രസുകാര്‍ കൂടെ നിര്‍ത്തിയെങ്കിലും പിന്നെ ആ യുവതി എവിടെയെന്ന് ആര്‍ക്കുമറിയില്ല… എന്നാല്‍ സിന്ധു വരികയാണ് ബ്ലോഗെഴുത്തുമായി….
ഇടതുപക്ഷത്തോടൊപ്പം ഏറെക്കാലം പറന്നശേഷം വലതുചേരിയിലേക്കു മനംമാറിയ സിന്ധുവെന്ന മാലാഖ ബ്ലോഗെഴുത്ത് തുടങ്ങിയതാണ് സാമൂഹിക മാധ്യമത്തിലെ ഏറ്റവും പുതിയ വര്‍ത്തമാനം. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ബ്ലോഗ് താന്‍ പുനരാരംഭിക്കുകയാണ് എന്ന വാര്‍ത്ത സിന്ധു ജോയി തന്നെയാണ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തിയത്. അതിനു പറ്റിയൊരു പേരും മുന്‍ സഖാവ് കണ്ടെത്തി: ഇടം-വലം.
ജീവിതയാത്രയില്‍ പലപ്പോഴും നാം മുന്നോട്ടു മാത്രമാവാം നോക്കുക. എന്നാല്‍ നമുക്കുചുറ്റും നാമറിയാത്ത ഒരുപാടു കാഴ്ചകളുണ്ട്. ഇരുവശങ്ങളിലേക്കും നോക്കുമ്പോള്‍ കാണുന്ന വിസ്മയിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, വേദനിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന നേര്‍ക്കാഴ്ചകള്‍. അത്തരം കാഴ്ചകള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ തുറന്നിടുന്നു. എഴുതാന്‍ മടിച്ച വരികള്‍ ഇപ്പോള്‍ ഒരു മഹാസമുദ്രമായി എന്റെ ഉള്ളില്‍ രൂപപ്പെട്ടിരിക്കുന്നു… ബ്ലോഗ് ഇങ്ങനെ തുടരുന്നു… ബ്ലോഗിലൂടെ ഈ യുവതി പുറത്തു വിടുന്ന കാര്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് ബോംബായി മാറുമോ? കേരളം ഉറ്റുനോക്കുന്നത് അതാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    5 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    13 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    13 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്