Sunday, December 16th, 2018

കാലുകളിലെ ഈ ലക്ഷണങ്ങള്‍ നിസാരമായി കാണരുത്

പല ആരോഗ്യ പ്രശ്നങ്ങളുടേയും തുടക്കം കുറിക്കുന്നത് പലപ്പോഴും കാലുകളില്‍ നിന്നാണ്

Published On:Dec 3, 2018 | 9:12 am

പല ആരോഗ്യ പ്രശ്നങ്ങളുടേയും തുടക്കം കുറിക്കുന്നത് പലപ്പോഴും കാലുകളില്‍ നിന്നാണ്. എന്നാല്‍ നമ്മള്‍ അതിനെ നിസാരമായി വിട്ടാല് അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. എന്നാല്‍, പലപ്പോഴും പലരും വിട്ടു പോവുന്ന ഒന്നാണ് കാലുകള്‍. കാലു വേദന വന്നാല്‍ പോലും അതിനെ നിസാരമായി തള്ളുന്നവരുണ്ട്. എന്നാല്‍, ഓരോ സമയത്തും കാലുകളില്‍ കാണുന്ന അനാരോഗ്യകരമായ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിസാരമായി കണരുത്.
എഴുന്നേല്‍ക്കുമ്പോള്‍ കാല്‍വേദന എന്നത് പലരും പറയുന്ന പരാതിയാണ്. സ്ഥിരമായി ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം അവസ്ഥ നിങ്ങളില്‍ സ്ഥിരമായി ഉണ്ടാകുമ്പോള്‍ നിങ്ങളില്‍ പക്ഷാഘാത സാധ്യത കൂടുതലാണ് എന്നതാണ്. അതിനാല്‍ ഈ അവസരത്തില്‍ ഡോക്ടറെകാണണം. കാല്‍ വിണ്ട് കീറുന്നത് സാധാരണമാണ്. എന്നാല്‍ അത് നിസാരമായി അവഗണിക്കാന്‍ വരട്ടെ. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെ ന്നാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
പലപ്പോഴും വിരലിനറ്റത്ത് അണുബാധയും മുറിവും ഉണ്ടാവുന്നു. ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. വിരലുകളിലെ തരിപ്പ് നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. കാലിന്റെ വിരലുകളില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള തരിപ്പ് പ്രമേഹത്തിന്റെ തുടക്കമാണ്. എല്ലാവര്‍ക്കും പക്ഷേ ഡയബറ്റിസ് പാദത്തിന്റെ വ്യത്യാസത്തിലൂടെ മനസിലാക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. ടെപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം. നഖങ്ങളില്‍ കറുത്ത കുത്തോ വരകളോ കാണുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. മെലനോമ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുന്നോടിയാണ് ഇത്. വിറ്റാമിന്‍ ആവശ്യത്തിന് ശരീരത്തില്‍ എത്തുന്നില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

LIVE NEWS - ONLINE

  • 1
    2 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി