Wednesday, September 19th, 2018

കാഴ്ച പോയ സംഭവം; ആരോഗ്യവകുപ്പ് പരിശോധന നടത്തി

തൃശൂര്‍: തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേരുടെ കാഴ്ച പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ഡെപ്യൂട്ടി ഡിഎംഒ ബിന്ദു തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആശുപത്രി വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയ സംഘം സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ഇന്നലെയാണ് തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. പഴഞ്ഞി വടാണിപറമ്പത്ത് വീട്ടില്‍ ചാത്തുക്കുട്ടിയുടെ മകന്‍ കുട്ടപ്പന്‍ (75), പഴഞ്ഞി പുതുരുത്തി അയിനൂര്‍ ലക്ഷംവീട്ടില്‍ ബാലന്‍ … Continue reading "കാഴ്ച പോയ സംഭവം; ആരോഗ്യവകുപ്പ് പരിശോധന നടത്തി"

Published On:Aug 29, 2013 | 12:32 pm

തൃശൂര്‍: തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേരുടെ കാഴ്ച പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ഡെപ്യൂട്ടി ഡിഎംഒ ബിന്ദു തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആശുപത്രി വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയ സംഘം സൂപ്രണ്ടുമായി ചര്‍ച്ച നടത്തി.
ഇന്നലെയാണ് തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. പഴഞ്ഞി വടാണിപറമ്പത്ത് വീട്ടില്‍ ചാത്തുക്കുട്ടിയുടെ മകന്‍ കുട്ടപ്പന്‍ (75), പഴഞ്ഞി പുതുരുത്തി അയിനൂര്‍ ലക്ഷംവീട്ടില്‍ ബാലന്‍ (50), കുന്നംകുളം ആര്‍ത്താറ്റ് കരിയുള്ളേരി വീട്ടില്‍ രാജന്‍ (51), ഗുരുവായൂര്‍ പനയ്ക്കല്‍ വീട്ടില്‍ വിജയലക്ഷ്മി (54) എന്നിവരുടെ ഒരു കണ്ണിന്റെ കാഴ്ചയാണു പൂര്‍ണമായും നഷ്ടപ്പെട്ടത്. സംഭവം വിവാദമായതിനെത്തുടര്‍ന്നു ജില്ലാ മെഡിക്കല്‍ ഓഫീസറോടും കളക്ടറോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    25 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    34 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    39 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    42 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    44 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍