Monday, July 22nd, 2019

ഗര്‍ഭിണികള്‍ സോഡ കുടിക്കരുതേ

സോഡ കുടിക്കുമ്പോള്‍ അത് വിശപ്പിനെ ഇല്ലാതാക്കുന്നു

Published On:Jun 17, 2019 | 9:28 am

ഗര്‍ഭകാലം ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ഭക്ഷണം, നടത്തം, ഉറക്കം എന്നു വേണ്ട ഏതു കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ അത് ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. സോഡ പൂര്‍ണമായും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
എന്നാല്‍ സോഡ കുടിക്കുമ്പോള്‍ അത് വിശപ്പിനെ ഇല്ലാതാക്കുന്നു. പക്ഷേ ഗര്‍ഭകാലത്ത് ഭക്ഷണം അല്‍പം കൂടുതല്‍ തന്നെ കഴിക്കണം. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഭക്ഷണം പ്രധാന ഘടകമാണ്. പ്രമേഹം ഗര്‍ഭകാലത്തുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍ പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും സോഡ കാരണമാകുന്നുണ്ട്. സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഗര്‍ഭകാലത്ത് ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാരങ്ങ പലരും സോഡ മിക്സ് ചെയ്ത് കഴിക്കുന്നവരാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ സോഡ കുടിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. തടി കൂട്ടുന്നതിന് പലപ്പോഴും സോഡ കാരണമാവുന്നു. ഒരു കാരണവശാലും സോഡ ഗര്‍ഭിണികള്‍ കഴിക്കരുത്. മാത്രമല്ല ഇത് അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്ന അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു