Thursday, October 18th, 2018

സര്‍ക്കാര്‍ രൂപവത്കരിക്കും: സിദ്ധരാമയ്യ

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്.

Published On:May 16, 2018 | 11:21 am

ബംഗളൂരു: ജെ ഡി എസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഉറച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ്. എല്ലാ എം എല്‍ എമാരും ഒപ്പമുണ്ടെന്നും ആരെയും നഷ്ടപ്പെട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ നടന്ന നിയമസഭാകക്ഷി യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
അതേസമയം ബി ജെ പിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തി. ബി ജെ പി ഞങ്ങളുടെ എം എല്‍ എമാരെ വേട്ടയാടുകയാണ്. അത് ഞങ്ങള്‍ക്കറിയാം. ഓരോദിവസവും വലിയ സമ്മര്‍ദ്ദമാണുള്ളത്. ശിവകുമാര്‍ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ പക്ഷം പിടിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പ്രതികരിച്ചു.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ

  • 2
    13 hours ago

    ശബരിമല കര്‍മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

  • 3
    14 hours ago

    ശബരിമലയില്‍ നാളെ നിരോധനാജ്ഞ

  • 4
    17 hours ago

    നിലക്കലില്‍ സംഘര്‍ഷം; കല്ലേറ്, പോലീസ് ലാത്തിവീശി

  • 5
    19 hours ago

    പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്ത് നീക്കി; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

  • 6
    19 hours ago

    നാഥനില്ലാ സമരത്തിന് ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല: വെള്ളാപ്പള്ളി

  • 7
    21 hours ago

    ശബരിമല: സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കണം

  • 8
    21 hours ago

    പമ്പയില്‍ സംഘര്‍ഷം

  • 9
    23 hours ago

    സന്നിധാനത്തെത്തിയ ആരോഗ്യവകുപ്പ് വനിതാ ഉദ്യോഗസ്ഥരെ പരിശോധിച്ചു