Sunday, February 17th, 2019

റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ സ്ഥാനം രാജിവച്ചു

റയല്‍ ഹാട്രിക് കിരീടം സ്വന്തമാക്കി അഞ്ചു ദിവസം തികയുംമുമ്പാണ് സിദാന്റെ അപ്രതീക്ഷിത രാജി.

Published On:Jun 1, 2018 | 9:33 am

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ഹാട്രിക് കിരീടം സ്വന്തമാക്കി അഞ്ചു ദിവസം തികയുംമുമ്പാണ് സിദാന്റെ അപ്രതീക്ഷിത രാജി. ക്ലബ്ബിന് ഇപ്പോള്‍ മറ്റൊരു ശബ്ദമാണ് ആവശ്യമെന്നും തനിക്ക് അടുത്ത സീസണില്‍ ടീമിനായി ഒന്നും ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് സിദാന്‍ പറഞ്ഞു.
ഞാന്‍ ഈ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നു. ഈ ടീമിനു വിജയം തുടരാന്‍ ഒരു മാറ്റം അനിവാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വേറിട്ട ശബ്ദവും തന്ത്രങ്ങളും ആവശ്യമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ തീരുമാനമെടുക്കുന്നത് സിദാന്‍ പറഞ്ഞു. ക്ലബ്ബിലെ സാഹചര്യങ്ങള്‍ എല്ലാം മാറിപ്പോയെന്നും സിദാന്‍ പറയുന്നു. അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ടാണോ രാജിയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അത്തരത്തില്‍ ഒന്നുമില്ലെന്നായിരുന്നു സിദാന്റെ മറുപടി.

LIVE NEWS - ONLINE

  • 1
    3 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    6 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    14 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും