Sunday, December 16th, 2018

യുപിയിലെ പോലീസ് ഉേദ്യാഗസ്ഥന്റെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

കലാപശ്രമത്തിനാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Published On:Dec 6, 2018 | 2:40 pm

ലഖ്‌നൗ: ബുലന്ദശഹറില്‍ കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയും ബജ്‌രംഗ് ദള്‍ നേതാവുമായ യോഗേഷ് രാജ് അറസ്റ്റില്‍. യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച് ബുലന്ദശഹര്‍ എസ്‌ഐയെ കൊലപ്പെടുത്തിത്. ബുലന്ദശഹറ്കാരനായ സുമിത് എന്നയാളും അക്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ടിരുന്നു. ഒളിവില്‍ പോയി മൂന്നു ദിവസത്തിന് ശേഷമാണ് യോഗേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ താന്‍ പ്രതിയല്ലെന്ന് വിശദീകരിക്കുന്ന രീതിയില്‍ ഇയാള്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കലാപശ്രമത്തിനാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ന് രാവിലെ സുബോധ് കുമാര്‍ സിങ്ങിന്റെ കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയിരുന്നു. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചക്കു ശേഷം സുബോധ് കുമാറിന്റെ മകന്‍ മാധ്യമങ്ങളോടു പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി