Monday, January 21st, 2019

തുടരാം ജില്ലയിലെമ്പാടും പാനൂരിന്റെ ഈ മാതൃക

കണ്ണൂര്‍: സംഘര്‍ഷങ്ങളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് മുന്നില്‍ സമാശ്വാസത്തിന്റെ കുളിര്‍കാറ്റ് വീശി സി ഐ ബെന്നി. പാനൂരിലാണ് സമാധാനത്തിന്റെ സന്ദേശവുമായി പുതുതായി ചുമതലയേറ്റെടുത്ത സി ഐ വി വി ബെന്നി പുത്തന്‍ ആശയവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പ്രാദേശികതലത്തില്‍ സമാധാന കമ്മിറ്റിയോഗങ്ങള്‍ നടത്തുകയും പ്രാദേശിക സമാധാന കമ്മിറ്റികളുടെ ചെയര്‍മാനായി പൊതുസമ്മതനായ വ്യക്തിയെ തെരഞ്ഞെടുക്കുകയും ചെയ്യുകയെന്ന പുതിയ ആശയവുമായാണ് വി വി ബെന്നി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് വിളക്കോട്ടൂരില്‍ പ്രഥമയോഗം ചേരുകയും ചെയ്തു. സമാധാനപൂര്‍ണ്ണമായ പാനൂര്‍ എന്ന സന്ദേശവുമായാണ് പ്രാദേശികതലത്തില്‍ … Continue reading "തുടരാം ജില്ലയിലെമ്പാടും പാനൂരിന്റെ ഈ മാതൃക"

Published On:Jan 5, 2018 | 11:09 am

കണ്ണൂര്‍: സംഘര്‍ഷങ്ങളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് മുന്നില്‍ സമാശ്വാസത്തിന്റെ കുളിര്‍കാറ്റ് വീശി സി ഐ ബെന്നി. പാനൂരിലാണ് സമാധാനത്തിന്റെ സന്ദേശവുമായി പുതുതായി ചുമതലയേറ്റെടുത്ത സി ഐ വി വി ബെന്നി പുത്തന്‍ ആശയവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രാദേശികതലത്തില്‍ സമാധാന കമ്മിറ്റിയോഗങ്ങള്‍ നടത്തുകയും പ്രാദേശിക സമാധാന കമ്മിറ്റികളുടെ ചെയര്‍മാനായി പൊതുസമ്മതനായ വ്യക്തിയെ തെരഞ്ഞെടുക്കുകയും ചെയ്യുകയെന്ന പുതിയ ആശയവുമായാണ് വി വി ബെന്നി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് വിളക്കോട്ടൂരില്‍ പ്രഥമയോഗം ചേരുകയും ചെയ്തു.
സമാധാനപൂര്‍ണ്ണമായ പാനൂര്‍ എന്ന സന്ദേശവുമായാണ് പ്രാദേശികതലത്തില്‍ സമാധാന സമിതികള്‍ രൂപീകരിക്കുന്നത്. രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ നടന്ന പാനൂര്‍ ഏറെക്കാലം സമാധാനത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിച്ചത്. എന്നാല്‍ കഴിഞ്ഞ നാലുമാസത്തോളമായി വീണ്ടും അക്രമങ്ങളുടെ വഴിയിലേക്കാണ് പാനൂരിന്റെ സഞ്ചാരം. ബി ജെ പി-സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സര്‍ഘര്‍ഷം ഉടലെടുക്കുകയും അക്രമങ്ങളില്‍ കലാശിക്കുകയുമായിരുന്നു.
അക്രമങ്ങള്‍ വ്യാപകമാവുകയും സമാധാന അന്തരീക്ഷം തകരുകയും ചെയ്തപ്പോഴാണ് ആഭ്യന്തര വകുപ്പ് വി വി ബെന്നിയെ പാനൂരില്‍ സി ഐയായി നിയമിച്ചത്. നേരത്തെ പാനൂരിലും തലശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും മികച്ച സേവനം നടത്തിയത് പരിഗണിച്ചായിരുന്നു നിയമനം. രാഷ്ട്രീയ പരിഗണനകള്‍ നോക്കാതെ സംഘര്‍ഷങ്ങളെ അടിച്ചൊതുക്കുകയും കേസുകളിലെ പ്രതികളെ കൊടിയുടെ നിറംനോക്കാതെ പിടികൂടുകയും ചെയ്യുന്ന ശൈലിയാണ് വി വി ബെന്നിയെ ജനങ്ങള്‍ക്കും ആഭ്യന്തരവകുപ്പിനും പ്രിയപ്പെട്ടതാക്കിയത്.
സി ഐ ബെന്നി ചാര്‍ജ്ജ് എടുത്തതിന് ശേഷം സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആശയവുമായി അദ്ദേഹം രംഗത്തിറങ്ങിയത്. പ്രാദേശിക തലത്തില്‍ പൊതുസമ്മതനായ വ്യക്തിയെ ചെയര്‍മാനാക്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ തുടക്കമായാണ് വിളക്കോട്ടൂരില്‍ യോഗം ചേര്‍ന്നത്. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയപാര്‍ട്ടിയുടെ ചുവരെഴുത്തുകള്‍ മായ്ക്കാനും കൊടിതോരണങ്ങള്‍ നീക്കം ചെയ്യാനുമെടുത്ത തീരുമാനങ്ങള്‍ ഏതാണ്ട് നടപ്പിലാക്കിക്കഴിഞ്ഞു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് പരസ്യങ്ങള്‍ പാടില്ലെന്ന തീരുമാനം ഒരുപരിധിവരെ പ്രാവര്‍ത്തികമായിരുന്നു.
ഇത്തരം സമാധാന പ്രവര്‍ത്തനങ്ങള്‍ ജില്ല മുഴുവന്‍ വ്യാപിപ്പിച്ചാല്‍ കണ്ണൂരിനെ ശാശ്വത സമാധാനത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.

 

LIVE NEWS - ONLINE

 • 1
  2 mins ago

  കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

 • 2
  3 mins ago

  കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

 • 3
  15 mins ago

  ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

 • 4
  46 mins ago

  സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

 • 5
  60 mins ago

  ഇന്ധനവില നുരഞ്ഞു പൊന്തുന്നു

 • 6
  2 hours ago

  2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

 • 7
  3 hours ago

  സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

 • 8
  3 hours ago

  ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

 • 9
  18 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം