Thursday, April 18th, 2019

ഷുക്കൂര്‍ വധം: ജയരാജനും രാജേഷ് എംഎല്‍എക്കുമെതിരെ കുറ്റപത്രം

കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

Published On:Feb 11, 2019 | 4:45 pm

തലശേരി: കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെ കൊലക്കുറ്റം. തലശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലക്കുറ്റം, കൊലക്ക് കാരണമായ ഗൂഢാലോചനാ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് സി.ബി.ഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 14ന് കേസ് തലശേരി കോടതി വീണ്ടും പരിഗണിക്കും.
2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കു ശേഷം സി.പി.എം ശക്തി കേന്ദ്രമായ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍വെച്ച് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറി (24) നെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടത്തെല്‍. ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും സി.ബി.ഐ അന്വേഷണത്തിന് അനുകൂലവിധി നേടിയതും. അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെതിരായ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹരജികള്‍ ഹൈകോടതി തള്ളിയിരുന്നു.
കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പോലീസിന് കൃത്യമായ രീതിയില്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടത്തെിയാണ് കോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. കേസിനെതിരെ ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടില്‍ കെ.വി. സുമേഷാണ് ഒന്നാം പ്രതി. ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക് വൈസ് പ്രസിഡന്റ് കണ്ണപുരം ചൈനാക്ലേക്ക് സമീപത്തെ പാറയില്‍ ഗണേശന്‍, ഡി.വൈ.എഫ്.ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ്, മൊറാഴ തയ്യല്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, ഒളിവിലുള്ള മൊറാഴ പാന്തോട്ടം കെ. പ്രകാശന്‍, അരിയില്‍ ധര്‍മ്മക്കിണറിന് സമീപത്തെ ഉമേശന്‍ എന്നിവരാണ് രണ്ടു മുതല്‍ ആറു വരെ പ്രതികള്‍. കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

 

LIVE NEWS - ONLINE

 • 1
  29 mins ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 2
  2 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 3
  2 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 4
  2 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 5
  2 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

 • 6
  6 hours ago

  രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 7
  6 hours ago

  ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

 • 8
  6 hours ago

  ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

 • 9
  6 hours ago

  ഹൈദരാബാദിന് ജയം