Sunday, September 23rd, 2018

ഷുഹൈബ് വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഷുഹൈബിന്റെ സുഹൃത്ത് നൗഷാദിനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Published On:Jun 25, 2018 | 1:12 pm

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) തള്ളിയത്.
തില്ലങ്കേരി വഞ്ഞേരി എം.പി. ആകാശ് (24), തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ് (23), തില്ലങ്കേരി ആലയാട് പി.പി. അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട് കെ. അഖില്‍(24), തെരൂര്‍ പാലയോട് ടി.കെ. അഷ്‌കര്‍ (25), മുഴക്കുന്ന് സ്വദേശി കെ.വി. ജിതിന്‍ (26), തെരൂര്‍ പാലയോട് സ്വദേശി കെ. സഞ്ജയ് (24), കെ. രജത് (22), കുമ്മാനം കെ.വി. സംഗീത് (26) അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി 10.45നാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. തെരൂരിലെ കടക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന ഷുഹൈബിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷുഹൈബിന്റെ സുഹൃത്ത് നൗഷാദിനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

 

LIVE NEWS - ONLINE

  • 1
    47 mins ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    2 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    8 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    8 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    21 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    24 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി