Thursday, February 21st, 2019

ഷൗക്കത്തലി വിളിച്ചാല്‍ കാക്കകള്‍ വരാതിരിക്കില്ല !

        കല്‍പ്പറ്റ: ഷൗക്കത്തലി എവിടെയിരുന്ന് വിളിച്ചാലും കാക്കകള്‍ വരും വരാതിരിക്കില്ല… മലപ്പുറം ജില്ലയിലെ പൊന്നാനി പാലപ്പെട്ടി അസ്സനാജിയാരകത്ത് പക്കറിന്റെയും പാത്തുക്കുട്ടിയുടെയും രണ്ടാമത്തെ മകനായ ഷൗക്കത്തലിക്ക് വിവിധ ജീവികളെ വിളിച്ചു വരുത്താനുള്ള കഴിവുണ്ട്. എന്നാല്‍ കാക്കയെ മാത്രമാണ് കൂടുതലായി വിളിച്ചു വരുത്തുന്നത്. അതിന് ഷൗക്കത്തലി മുന്നോട്ടു വെക്കുന്ന സൈക്കോളജി മറ്റൊന്നുമല്ല കാക്കകള്‍ മാത്രമാണ് വര്‍ഘ സ്‌നേഹമുള്ള ജീവികള്‍ എന്നാണ്. വിവേകമുള്ള മനുഷ്യര്‍ അത് കണ്ട് പഠിക്കണമെന്നും ഷൗക്കത്തലി പറയുന്നു. വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് … Continue reading "ഷൗക്കത്തലി വിളിച്ചാല്‍ കാക്കകള്‍ വരാതിരിക്കില്ല !"

Published On:Apr 12, 2014 | 3:06 pm

Showkathali Full

 

 

 

 
കല്‍പ്പറ്റ: ഷൗക്കത്തലി എവിടെയിരുന്ന് വിളിച്ചാലും കാക്കകള്‍ വരും വരാതിരിക്കില്ല… മലപ്പുറം ജില്ലയിലെ പൊന്നാനി പാലപ്പെട്ടി അസ്സനാജിയാരകത്ത് പക്കറിന്റെയും പാത്തുക്കുട്ടിയുടെയും രണ്ടാമത്തെ മകനായ ഷൗക്കത്തലിക്ക് വിവിധ ജീവികളെ വിളിച്ചു വരുത്താനുള്ള കഴിവുണ്ട്. എന്നാല്‍ കാക്കയെ മാത്രമാണ് കൂടുതലായി വിളിച്ചു വരുത്തുന്നത്. അതിന് ഷൗക്കത്തലി മുന്നോട്ടു വെക്കുന്ന സൈക്കോളജി മറ്റൊന്നുമല്ല കാക്കകള്‍ മാത്രമാണ് വര്‍ഘ സ്‌നേഹമുള്ള ജീവികള്‍ എന്നാണ്. വിവേകമുള്ള മനുഷ്യര്‍ അത് കണ്ട് പഠിക്കണമെന്നും ഷൗക്കത്തലി പറയുന്നു.
വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച അഖിലേന്ത്യ എക്‌സിബിഷനില്‍ഈ മുപ്പത്തിയാറുകാരന്റെ കാക്കവിളി ഒട്ടേറെ പേരെ അകര്‍ഷിച്ചു കഴിഞ്ഞു. കലാഭവനിലൂടെ മിമിക്രിയില്‍ ഹരിശ്രീ കുറിച്ച ഷൗക്കത്തലി ശബ്ദ തരംഗങ്ങളിലൂടെ വിവിധ തരം ജീവികളെ വിളിച്ചുവരുത്താറുണ്ട്. പത്ത് വര്‍ഷത്തിലേറെയായി ശബ്ദ തരംഗം ഉപയോഗിച്ച് കാക്കകളെ വിളിച്ചുവരുത്തുന്ന ഷൗക്കത്തലി സ്‌കൂളുകളിലും ക്യാമ്പസുകളിലും കാക്കയുടെയും മനുഷ്യന്റെയും സ്‌നേഹാന്തരങ്ങളെ കുറിച്ച് ക്ലാസ്സെടുക്കുന്നുണ്ട്. കാക്കകളെക്കുറിച്ച് ഒട്ടേറെ അറിവുകള്‍ ഷൗക്കത്തലിക്കുണ്ട്. ലോകത്തില്‍ 70 തരം കാക്കകളാണ് ഉള്ളത്. കേരളത്തില്‍ രണ്ട് തരം (1) കോര്‍വസ് മാക്രോറിങ്ക് (ബലിക്കാക്ക), കോര്‍വസ് ബ്ലൈന്‍ഡസ് (പേനക്കാക്ക). ജപ്പാനിലെ പൂര്‍വ്വികര്‍ ആരാധിച്ചിരുന്നത് കാക്കകളെയാണ്. ജപ്പാനില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുപ്പത്തയ്യായിരത്തോളം കാക്കകളെ നെറ്റ് വെച്ച് പിടിച്ച് വാതകം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. നഗരത്തിലെ മനോഹര സൗദങ്ങളുടെ ഭംഗിക്ക് മങ്ങലേല്‍പ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സിംഗപ്പൂരില്‍ കാക്കകള്‍ ഇല്ല. കേരളത്തില്‍ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് കൂടുതല്‍ കാക്കകളെ കണ്ടുവരുന്നത്. ഈ പ്രപഞ്ചത്തില്‍ ആദ്യം ഉണരുന്ന പക്ഷിയാണ് കാക്ക. കാക്കകള്‍ കൂടുകളില്‍ നിന്നും അന്നം തേടിപോകുന്ന ശബ്ദം കേട്ടാണ് കോഴികള്‍ ഉണരുന്നത്. വൈലോപ്പിള്ളിയുടെ കാക്ക എന്ന കവിത എല്ലാവരും വായിക്കണമെന്നാണ് ഷൗക്കത്തലിയുടെ അപേക്ഷ. ഹൈസ്‌കൂള്‍ അധ്യാപിക സലീനയാണ് ഭാര്യ.

LIVE NEWS - ONLINE

  • 1
    54 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍