Wednesday, November 21st, 2018

ഡി സി സി പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് നോട്ടീസ്

കണ്ണൂര്‍ : ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ഡി സി സി സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ക്കും ഡി സി സി ഭാരവാഹികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. കണ്ണൂരിന്റെ ചുമതലയുമുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖാണ് നോട്ടീസ് അയച്ചത്. ജില്ലയിലെ ത്രിതല പഞ്ചായത്തില്‍ 397 കോണ്‍ഗ്രസ് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 320 പേരാണ് സെമിനാറില്‍ പങ്കെടുത്തത്. പങ്കെടുക്കാത്ത 77 അംഗങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്. മാര്‍ട്ടിന്‍ ജോര്‍ജ്, മുണ്ടേരി ഗംഗാധരന്‍, സത്യന്‍ … Continue reading "ഡി സി സി പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് നോട്ടീസ്"

Published On:Jul 27, 2013 | 11:44 am

കണ്ണൂര്‍ : ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ഡി സി സി സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ക്കും ഡി സി സി ഭാരവാഹികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. കണ്ണൂരിന്റെ ചുമതലയുമുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖാണ് നോട്ടീസ് അയച്ചത്.
ജില്ലയിലെ ത്രിതല പഞ്ചായത്തില്‍ 397 കോണ്‍ഗ്രസ് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 320 പേരാണ് സെമിനാറില്‍ പങ്കെടുത്തത്. പങ്കെടുക്കാത്ത 77 അംഗങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്. മാര്‍ട്ടിന്‍ ജോര്‍ജ്, മുണ്ടേരി ഗംഗാധരന്‍, സത്യന്‍ വണ്ടിച്ചാല്‍, വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തിട്ടില്ല. ഇവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കെ സുധാകരന്‍ എം പിയാണ് ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിച്ച ഇത്തരമൊരു സെമിനാറില്‍ എന്തുകൊണ്ട് മുഴുവന്‍ പേരും പങ്കെടുത്തില്ല എന്നതിനെ കുറിച്ച് വിശദീകരണം ചോദിക്കാന്‍ കെ സുധാകരനാണ് ആവശ്യപ്പെട്ടത്.
ത്രിതല പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് കെ സുധാകരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിന് കാരണം നേതൃത്വമാണെന്ന് അംഗങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ചുക്കും ചുണ്ണാമ്പും എന്താണെന്ന് പഠിപ്പിക്കാനുള്ള ബാധ്യത പാര്‍ട്ടിക്കാണെന്നും അത് ഇതുവരെ പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. വൈകിയാണെങ്കിലും പാര്‍ട്ടി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ അംഗങ്ങള്‍ ഡി സി സി നേതൃത്വത്തെ പുകഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്നുമാസം കൂടുമ്പോള്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ യോഗം വിളിച്ചു കൂട്ടുമെന്നും നൂതനവിഷയങ്ങളെ കുറിച്ച് പരിശീലനം നല്‍കുമെന്നും ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.
എം എല്‍ എമാരായ എ പി അബ്ദുള്ളക്കുട്ടി, സണ്ണി ജോസഫ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍ കുട്ടി, ടി സിദ്ദിഖ്, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, കെ പി നൂറുദ്ദീന്‍, എം പി മുരളി, കെ പി പ്രഭാകരന്‍, സജീവ് മാറോളി എന്നിവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    12 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    13 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    15 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    19 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    19 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല