Monday, September 24th, 2018

ഷൂട്ടിംഗ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി; പോലീസ് കേസെടുത്തു

      ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിംഗിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയതിനാണ് കേസ്. ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവമുണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലിക്കോപ്റ്ററില്‍നിന്നു ചാടിയ ഉദയ്, അനില്‍ എന്നീ നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവര്‍. ഉദയ്, … Continue reading "ഷൂട്ടിംഗ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി; പോലീസ് കേസെടുത്തു"

Published On:Nov 8, 2016 | 11:41 am

 

kannada-actors-uday-and-anil-full

 

 
ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിംഗിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയതിനാണ് കേസ്.
ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവമുണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലിക്കോപ്റ്ററില്‍നിന്നു ചാടിയ ഉദയ്, അനില്‍ എന്നീ നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവര്‍.
ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.

LIVE NEWS - ONLINE

  • 1
    31 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 2
    48 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 3
    1 hour ago

    കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 4
    17 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 5
    19 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 6
    21 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 7
    23 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 8
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 9
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി