Monday, December 18th, 2017

ഷോട്‌സിട്ട വനിതകളെ കാണണമെങ്കില്‍ രാഹുല്‍ ഹോക്കി കാണണമെന്ന് ആര്‍എസ്എസ്

ക്രിക്കറ്റ് ടീമും ഹോക്കി ടീമും പരസ്പരം ഏറ്റുമുട്ടുന്നത് പോലെയാണ് ആര്‍.എസ്.എസിന്റെ വനിത സാന്നിധ്യത്തെ സംബന്ധിച്ചുള്ള രാഹുലിന്റെ പ്രസ്താവന.

Published On:Oct 12, 2017 | 12:09 pm

ന്യൂഡല്‍ഹി: വനിതകള്‍ക്ക് പ്രാതിനിധ്യമില്ലാത്തതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി സംഘടന. വനിതകളെ ഷോട്‌സില്‍ കാണണമെങ്കില്‍ രാഹുല്‍ ഹോക്കി കാണു എന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ആപ്പിളിനെ ഓറഞ്ചുമായി താരത്മ്യം ചെയ്യുന്നതിന് സമാനമാണ് രാഹുലിന്റെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ എന്താണെന്ന് രാഹുലിന് പ്രസംഗം തയാറാക്കുന്നവര്‍ക്ക് മനസിലായിട്ടില്ല. പ്രസംഗം തയാറാക്കുന്നതിനായി കുറച്ച് കൂടി ബുദ്ധിയുള്ള എഴുത്തുകാരെ രാഹുല്‍ കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ക്രിക്കറ്റ് ടീമും ഹോക്കി ടീമും പരസ്പരം ഏറ്റുമുട്ടുന്നത് പോലെയാണ് ആര്‍.എസ്.എസിന്റെ വനിത സാന്നിധ്യത്തെ സംബന്ധിച്ചുള്ള രാഹുലിന്റെ പ്രസ്താവന. ആര്‍.എസ്.എസിന്റെ ശക്തി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചത് രാഹുല്‍ ഗാന്ധിക്ക് വേവലാതി വേണ്ടെന്നും വൈദ്യ കൂട്ടിച്ചേര്‍ത്തു.
വനിതകള്‍ക്ക് ആര്‍.എസ്.എസില്‍ സ്ഥാനമില്ലെന്നും ഷോട്‌സിട്ട വനിതകളെ ആരെങ്കിലും ആര്‍.എസ്.എസ് ശാഖകളില്‍ കണ്ടിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നടന്ന പ്രചരണത്തിനിടെ ചോദിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 2
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 3
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 4
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 5
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 6
    3 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 7
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 8
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍

  • 9
    4 hours ago

    ഗുജറാത്ത് ബിജെപി നിലനിര്‍ത്തി