മലപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. വാടാനാംകുറുശ്ശി, വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ നാലുമൂലയിലാണ് സംഭവം. രാജ്യറാണി എക്സ്പ്രസ് കടന്നു പോയതിന് തൊട്ടുപിന്നാലെയാണ് പാളത്തിലെ വിള്ളല്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനടുത്ത് താമസിക്കുന്ന കെട്ടിട നിര്‍മാണത്തൊഴിലാളിയായ തെച്ചിക്കാട്ടില് ശങ്കരനാണ് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ഉടന്‍ അങ്ങാടിപ്പുറത്ത് നിന്നും റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തി. ആറു മാസം മുന്‍പ് ഈ സ്ഥലത്തിനടുത്ത് ഇത്തരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.