Wednesday, April 24th, 2019

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രക്കില്‍ വെച്ചാണ് ഗാര്‍ഡ് റൂമും മൂന്ന് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയത്.

Published On:Jul 11, 2018 | 8:22 am

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ചരക്ക് തീവണ്ടി പാളം തെറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ട്രക്കില്‍ വെച്ചാണ് ഗാര്‍ഡ് റൂമും മൂന്ന് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയത്. ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് ദിശയിലേക്ക് പുറപ്പെട്ട ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. പാളങ്ങളില്‍ നിന്ന് അടര്‍ന്ന് മാറിയ നിലയിലാണ്. ഇതോടെ ഈ വഴി പോകുന്ന പല തീവണ്ടികളും വൈകാനിടയുണ്ട്. ബോഗികള്‍ നീക്കാനുളള ശ്രമം നടന്നുവരുകയാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    15 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം