Wednesday, February 20th, 2019

ഷൊര്‍ണൂര്‍ പാതയിരട്ടിപ്പിക്കല്‍ : ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ പാതയിരട്ടിപ്പിക്കലിനോടനുബന്ധിച്ച് ഇന്നു മുതല്‍ 22 ദിവസം ഷൊര്‍ണൂര്‍ വഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്കു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. കാരക്കാട് – ഷൊര്‍ണൂര്‍ റയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നോണ്‍ ഇന്റര്‍ ലോക്ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഷൊര്‍ണൂര്‍ വഴിയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുമ്പോള്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്കായി റയില്‍വേ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കു തൃശൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തും. ധന്‍ബാദ്, ശബരി, രപ്തി സാഗര്‍, കോര്‍ബ-തിരുവനന്തപുരം, ബറൗണി-എറണാകുളം, … Continue reading "ഷൊര്‍ണൂര്‍ പാതയിരട്ടിപ്പിക്കല്‍ : ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി"

Published On:Sep 25, 2013 | 10:50 am

ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ പാതയിരട്ടിപ്പിക്കലിനോടനുബന്ധിച്ച് ഇന്നു മുതല്‍ 22 ദിവസം ഷൊര്‍ണൂര്‍ വഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്കു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. കാരക്കാട് – ഷൊര്‍ണൂര്‍ റയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നോണ്‍ ഇന്റര്‍ ലോക്ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഷൊര്‍ണൂര്‍ വഴിയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുമ്പോള്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്കായി റയില്‍വേ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കു തൃശൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തും.

ധന്‍ബാദ്, ശബരി, രപ്തി സാഗര്‍, കോര്‍ബ-തിരുവനന്തപുരം, ബറൗണി-എറണാകുളം, ഇന്‍ഡോര്‍-തിരുവനന്തപുരം എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഒറ്റപ്പാലം, വടക്കാഞ്ചേരി സ്‌റ്റേഷനുകളിലേക്കും ബസ് സൗകര്യമുണ്ട്.
അമൃത ഒക്‌ടോബര്‍ ആറ് മുതല്‍ 16 വരെ ഷൊര്‍ണൂരില്‍ വരില്ല. എഗ്മോര്‍-മംഗലാപുരം ഒക്‌ടോബര്‍ രണ്ട് മുതല്‍ 15 വരെ പാലക്കാട് മുതല്‍ മംഗലാപുരം വരെ സര്‍വീസ് നടത്തില്ല.
മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം ഇന്ന് അര മണിക്കൂര്‍ വൈകിയോടും. നിലമ്പൂര്‍ റോഡ് – ഷൊര്‍ണൂര്‍ പാസഞ്ചര്‍ അങ്ങാടിപ്പുറത്തിനും നിലമ്പൂര്‍ റോഡിനും ഇടയിലായിരിക്കും ഓടുക.
കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാലക്കാടിനും കോയമ്പത്തൂരിനും ഇടയ്ക്ക് ഓടും.
കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ കോയമ്പത്തൂര്‍-പാലക്കാട്, പള്ളിപ്പുറം-മംഗലാപുരം എന്നിങ്ങനെ ഭാഗികമായി സര്‍വീസ് നടത്തും.
മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവില്‍-തൃശൂര്‍, കുറ്റിപ്പുറം-മംഗലാപുരം എന്ന നിലയില്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം-വേണാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി തൃശൂര്‍ വരെയാക്കും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണമായി സര്‍വീസ് നടത്തും.
ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ്, കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കണ്ണൂര്‍, പാലക്കാട്-നിലമ്പൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, ഷൊര്‍ണൂര്‍-കോഴിക്കോട്, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ എന്നീ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു