Thursday, July 18th, 2019

കടകള്‍ കത്തിനശിച്ചു

കൊല്ലം: ശ്രീരാമപുരം മാര്‍ക്കറ്റിലെ ഏഴ് കടകള്‍ കത്തിനശിച്ചു. തീയിട്ടതാണെന്നു സംശയിക്കുന്നതായിപോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പുനലൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. മാര്‍ക്കറ്റ് കവാടത്തില്‍ മരുതിമണ്ണില്‍ വീട്ടില്‍ പൊടിച്ചിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി സ്റ്റാളിലാണ് ആദ്യം തീപിടിച്ചത്. പുനലൂരില്‍ നിന്നു രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീകെടുത്തുന്നതിനിടെ 20 മീറ്റര്‍ അകലെയുള്ള പേപ്പര്‍മില്‍, അജീന മന്‍സിലില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള എഎസ്‌കെ പച്ചക്കറി സ്റ്റാള്‍, അഷ്ടമംഗലം അജിത വിലാസത്തില്‍ കനകമ്മയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി സ്റ്റാള്‍, ചാലക്കോട് സൈന മന്‍സിലില്‍ താജുദീന്റെ … Continue reading "കടകള്‍ കത്തിനശിച്ചു"

Published On:Sep 30, 2013 | 5:31 pm

കൊല്ലം: ശ്രീരാമപുരം മാര്‍ക്കറ്റിലെ ഏഴ് കടകള്‍ കത്തിനശിച്ചു. തീയിട്ടതാണെന്നു സംശയിക്കുന്നതായിപോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പുനലൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. മാര്‍ക്കറ്റ് കവാടത്തില്‍ മരുതിമണ്ണില്‍ വീട്ടില്‍ പൊടിച്ചിയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി സ്റ്റാളിലാണ് ആദ്യം തീപിടിച്ചത്. പുനലൂരില്‍ നിന്നു രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീകെടുത്തുന്നതിനിടെ 20 മീറ്റര്‍ അകലെയുള്ള പേപ്പര്‍മില്‍, അജീന മന്‍സിലില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള എഎസ്‌കെ പച്ചക്കറി സ്റ്റാള്‍, അഷ്ടമംഗലം അജിത വിലാസത്തില്‍ കനകമ്മയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി സ്റ്റാള്‍, ചാലക്കോട് സൈന മന്‍സിലില്‍ താജുദീന്റെ ഉടമസ്ഥതയിലുള്ള നാളികേര വ്യാപാരകേന്ദ്രം, മഞ്ഞമണ്‍കാല ആഷ്‌ലി ഹൗസില്‍ ജോണ്‍സണ്‍ ജേക്കബ്ബിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കട, 29, 30 സ്റ്റാളുകള്‍ നടത്തുന്ന ഇസ്മായില്‍കുട്ടി, ഷെഫീക്ക് എന്നിവരുടെ കടകള്‍ക്കും തീ പിടിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റെത്തി തീ അണച്ചു. നേരത്തെ മാര്‍ക്കറ്റിലെ തെരുവു വിളക്കുകള്‍ നശിപ്പിച്ചിരുന്നു. പച്ചക്കറികള്‍ പ്രദര്‍ശിപ്പിക്കുന്ന റാക്കുകള്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ഭാഗത്തു സാമൂഹികവിരുദ്ധ ശല്യം പതിവാണെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു.

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    19 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    20 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ