നോട്ട് പ്രതിസന്ധി; കടയടപ്പ് സമരം പിന്‍വലിച്ചു

Published:November 14, 2016

shops-full-image

 

 

 

 

കോഴിക്കോട്: നോട്ടു നിയന്ത്രണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് കടകളടച്ചിടാനുള്ള തീരുമാാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറിതായി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യത്തിനും തങ്ങളില്ല. നോട്ട് നിയന്ത്രണത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉറപ്പു നല്‍കിയതായും ഈ ഉറപ്പിന്റെ പേരിലാണ് സമരം പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലെ പാളിച്ച കച്ചവടത്തെ ബാധിച്ചതിനാലാണ് കടകളടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചത്. 500, 1000 രൂപയുടെ പഴയനോട്ടുകള്‍ അടുത്തമാസം 31വരെ മാറാനുള്ള സാവകാശമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധന നടത്തുകയും ഇത്തരം നോട്ടുകള്‍ കൈവശമുള്ള വ്യാപാരികളെ ഭീഷണിപ്പെടുത്തുകയുമാണെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. പഴയ നോട്ട് ഉപഭോക്താക്കളുടെ കൈയില്‍നിന്ന് വാങ്ങാന്‍ കഴിയാതിരുന്നതും പുതിയവ ആവശ്യാനുസരണം കിട്ടാനില്ലാതായതു കാരണം കടകള്‍ അടച്ചിടാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടിയാലിയിരുന്നു വ്യാപാരികള്‍.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.