Thursday, April 25th, 2019

ബോസ്റ്റണില്‍ ബോംബ് വെച്ച അക്രമി ഏറ്റുമുട്ടലില്‍ മരിച്ചു

വാഷിംഗ്ടണ്‍ : ബോസ്റ്റണ്‍ മാരത്തോണിനിടെ ബോസ്ണില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ രണ്ടു പേരില്‍ ഒരാളെ പോലീസ് വെടിവെച്ചു കൊന്നു. ബോസ്റ്റണിനു സമീപം വാട്ടര്‍ടൗണില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാള്‍, ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസിനെ വെട്ടിച്ച് കടന്ന മറ്റൊരാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണ്. ബോസ്റ്റണ്‍ മാരത്തോണില്‍ ബോംബ് വെച്ചവരുടെ ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഏറ്റുമുട്ടല്‍. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് പുറത്തെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ … Continue reading "ബോസ്റ്റണില്‍ ബോംബ് വെച്ച അക്രമി ഏറ്റുമുട്ടലില്‍ മരിച്ചു"

Published On:Apr 19, 2013 | 12:06 pm

MASSACHUSETSവാഷിംഗ്ടണ്‍ : ബോസ്റ്റണ്‍ മാരത്തോണിനിടെ ബോസ്ണില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ രണ്ടു പേരില്‍ ഒരാളെ പോലീസ് വെടിവെച്ചു കൊന്നു. ബോസ്റ്റണിനു സമീപം വാട്ടര്‍ടൗണില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാള്‍, ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസിനെ വെട്ടിച്ച് കടന്ന മറ്റൊരാള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണ്. ബോസ്റ്റണ്‍ മാരത്തോണില്‍ ബോംബ് വെച്ചവരുടെ ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഏറ്റുമുട്ടല്‍.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് പുറത്തെത്തിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ ക്യാമ്പസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. വെടിവെപ്പിന് ശേഷം സമീപത്തെ ഒരു ഗ്യാസ് സ്‌റ്റേഷന്‍ അക്രമികള്‍ കൊള്ളയടിക്കുകയും ചെയ്തു. പോലീസ് പിന്തുടരുന്നതറിഞ്ഞ് രക്ഷപ്പെട്ട അക്രമികളുമായി വാട്ടര്‍ടൗണില്‍ വെച്ചാണ് ഏറ്റുമുട്ടിയത്. പോലീസ് പിന്തുടരുന്നതറിഞ്ഞ് പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വാട്ടര്‍ടൗണില്‍വെച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
ബോസ്റ്റണില്‍ തിങ്കളാഴ്ച മാരത്തോണിനിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    22 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    22 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു