Sunday, September 23rd, 2018

നവവധു ഷോക്കേറ്റു മരിച്ചു

തൃശൂര്‍: കയ്പമംഗലത്ത് നവവധു ഷോക്കേറ്റു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവ തെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ്(20) മരിച്ചത്. വീടിന്റെ ടെറസില്‍നിന്നും ഇരുമ്പുതോട്ടി കൊണ്ട് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതകമ്പിയില്‍നിന്ന് ഷോക്കേറ്റ് നവവധു മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദുരന്തം. കൊടുങ്ങല്ലൂര്‍ അത്താണി അക്കോടപ്പിള്ളി സജീവന്റെ മകളാണ്. മുറ്റത്തുനിന്ന ഭര്‍തൃമാതാവ് ത്രിവേണിയാണ് അശ്വതി ഷോക്കേറ്റ് നില്‍ക്കുന്നത് കണ്ടത്. ത്രിവേണിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഫ്യൂസ് ഊരിമാറ്റിയശേഷം കയ്യില്‍നിന്ന് ഇരുമ്പ് തോട്ടി അടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ … Continue reading "നവവധു ഷോക്കേറ്റു മരിച്ചു"

Published On:Jun 20, 2018 | 8:05 am

തൃശൂര്‍: കയ്പമംഗലത്ത് നവവധു ഷോക്കേറ്റു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവ തെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ്(20) മരിച്ചത്. വീടിന്റെ ടെറസില്‍നിന്നും ഇരുമ്പുതോട്ടി കൊണ്ട് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതകമ്പിയില്‍നിന്ന് ഷോക്കേറ്റ് നവവധു മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദുരന്തം. കൊടുങ്ങല്ലൂര്‍ അത്താണി അക്കോടപ്പിള്ളി സജീവന്റെ മകളാണ്. മുറ്റത്തുനിന്ന ഭര്‍തൃമാതാവ് ത്രിവേണിയാണ് അശ്വതി ഷോക്കേറ്റ് നില്‍ക്കുന്നത് കണ്ടത്. ത്രിവേണിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഫ്യൂസ് ഊരിമാറ്റിയശേഷം കയ്യില്‍നിന്ന് ഇരുമ്പ് തോട്ടി അടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശ്വതിയുടെ ഭര്‍ത്താവ് സജില്‍ വിദേശത്താണ്. മതിലകം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

LIVE NEWS - ONLINE

  • 1
    11 mins ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    3 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    22 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി