വയനാട്: പനമരത്ത് പമ്പുപയോഗിച്ച് വാഹനം കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. എരനെല്ലുര്‍ വാണിമാല വിഇ ശ്രീനിവാസന്റെ ഏകമകന് വിഎസ് ശ്യാം(22) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്താണ് അപകടമുണ്ടായത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജോലിക്കായി എത്തിയ അയല്‍വാസിയാണ് വീണുകിടക്കുന്ന ശ്യാമിനെ കണ്ടത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും ഷോക്കേറ്റു. ശ്യാമിനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.