Friday, September 21st, 2018

ആറുവയസ്സുകാരിക്കും അമ്മക്കും ഷോക്കേറ്റു

കൊല്ലം: ശാസ്താംകോട്ടയില്‍ ആറുവയസ്സുകാരിക്കും രക്ഷിക്കാനെത്തിയ അമ്മക്കും പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റു. പോരുവഴി കമ്പലടി സജീവ് മന്‍സിലില്‍ സജീന(34), മകള്‍ അറഫ(6) എന്നിവര്‍ക്കാണ് ഷോക്കേറ്റത്. നിസ്സാരപരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. സമീപവാസികളുടെ സമയോചിതമായ ഇടപെടലാണ് ഇവര്‍ക്ക് രക്ഷയായത്. കഴിഞ്ഞദിവസം രാവിലെ പത്തോടെയായിരുന്നു സംഭവം. രാവിലെ അടുത്ത വീട്ടില്‍ ട്യൂഷന് പോകുമ്പോള്‍ വീടിനുമുന്നില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് അറഫക്ക് ഷോക്കേല്‍ക്കുകയും അറഫയുടെ നിലവിളികേട്ട് സജീന ഓടിയെത്തിയപ്പോള്‍ കുട്ടി നിലത്തു കിടക്കുകയായിരുന്നു. കാര്യമെന്തെന്നറിയാതെ കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സജീനക്കും ഷോക്കേറ്റു. ഇവരുടെ … Continue reading "ആറുവയസ്സുകാരിക്കും അമ്മക്കും ഷോക്കേറ്റു"

Published On:Jun 4, 2018 | 8:00 am

കൊല്ലം: ശാസ്താംകോട്ടയില്‍ ആറുവയസ്സുകാരിക്കും രക്ഷിക്കാനെത്തിയ അമ്മക്കും പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റു. പോരുവഴി കമ്പലടി സജീവ് മന്‍സിലില്‍ സജീന(34), മകള്‍ അറഫ(6) എന്നിവര്‍ക്കാണ് ഷോക്കേറ്റത്. നിസ്സാരപരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. സമീപവാസികളുടെ സമയോചിതമായ ഇടപെടലാണ് ഇവര്‍ക്ക് രക്ഷയായത്. കഴിഞ്ഞദിവസം രാവിലെ പത്തോടെയായിരുന്നു സംഭവം. രാവിലെ അടുത്ത വീട്ടില്‍ ട്യൂഷന് പോകുമ്പോള്‍ വീടിനുമുന്നില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് അറഫക്ക് ഷോക്കേല്‍ക്കുകയും അറഫയുടെ നിലവിളികേട്ട് സജീന ഓടിയെത്തിയപ്പോള്‍ കുട്ടി നിലത്തു കിടക്കുകയായിരുന്നു. കാര്യമെന്തെന്നറിയാതെ കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സജീനക്കും ഷോക്കേറ്റു. ഇവരുടെ നിലവിളികേട്ടെത്തിയ സമീപവാസികള്‍ ഉണങ്ങിയ വടികൊണ്ട് അടിച്ച് ഇരുവരെയും കമ്പിയില്‍നിന്ന് വേര്‍പെടുത്തി. തുടര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വൈകുന്നേരത്തോടെ ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.

LIVE NEWS - ONLINE

  • 1
    21 mins ago

    അഞ്ചരക്കണ്ടി പുഴയെ മുരുപ്പുറ്റുകളൂം കൈയ്യൊഴിയുന്നു

  • 2
    29 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    1 hour ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    1 hour ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍