Sunday, September 23rd, 2018

വ്യാജ പരസ്യം; മോഹന്‍ലാലിനെതിരെ നിയമനടപടി തുടങ്ങി: ശോഭന ജോര്‍ജ്

ഖാദി ബോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന സഖാവ് ഷര്‍ട്ടിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായി.

Published On:Aug 3, 2018 | 4:04 pm

കണ്ണൂര്‍: ദേശത്തിന്റെ പ്രതീകമായ ചര്‍ക്ക വെച്ച് പരസ്യം ചെയ്തുവെന്നതിന് ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാജോര്‍ജ് അറിയിച്ചു. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് അദ്ദേഹം ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ചത്. ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാജോര്‍ജ് പറഞ്ഞു.
ഖാദി ബോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന സഖാവ് ഷര്‍ട്ടിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നാല്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും അത് ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുവെന്നത് തന്നെയാണ് ആ പേര് കൊണ്ട് ഉദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു. ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ദിവസം 40 രൂപ മാത്രമാണ് വരുമാനം നല്‍കുന്നതെന്ന പ്രചരണം ശരിയല്ല. മിനിമം 287 രൂപ ഒരു തൊഴിലാളിക്ക് കിട്ടുന്നുണ്ടെന്നതോടൊപ്പം ക്ഷേമനിധി , ഇ എസ് ഐ ആനുകൂല്യങ്ങളും ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണെന്നും ശോഭനാജോര്‍ജ് കണ്ണൂരില്‍ പറഞ്ഞു. ഖാദിമേളയോടനുബന്ധിച്ച് കണ്ണൂരിലെത്തിയതായിരുന്നു അവര്‍. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി കെ ശ്രീമതി എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, പയ്യന്നൂര്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, ടൗണ്‍ ബാങ്ക് മാനേജര്‍ ശ്രീ ശ്യാംകുമാര്‍, എന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സഖാവ് ഷര്‍ട്ട് കടകം പള്ളിക്കും കുപ്പടം സാരി ജീന്‍സ് ടോപ്പ് എന്നിവ കെ വി സുമേഷും പി കെ രാഗേഷും ചേര്‍ന്ന് വിപണിയിലിറക്കി.

 

LIVE NEWS - ONLINE

 • 1
  6 mins ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  2 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  4 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  6 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  7 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  8 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  20 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  21 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  23 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി