Saturday, February 23rd, 2019

വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

Published On:Aug 22, 2017 | 3:01 pm

കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി തിരുവനന്തപുരം തിരുമല എം എസ് പി നഗര്‍ ബഥേല്‍ ഹൗസില്‍ ശോഭ ജോണി(43)ന് 18 വര്‍ഷം തടവും ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും. എറണാകുളം അഡി. സെഷന്‍സ് കോടതിയുടേതാണ് വിധി. കുറ്റക്കാരനെന്ന് കണ്ടെത്തിയ ആര്‍മിയിലെ മുന്‍ കേണല്‍ ജയരാജന്‍ നായര്‍(73)ക്ക് 11 വര്‍ഷമാണ് തടവ്. മറ്റുപ്രതികളായ തിരുവനന്തപുരം ശാസ്തമംഗലം കാഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി വീട്ടില്‍ കേപ് അനിയെന്ന അനില്‍ കുമാര്‍, കാസര്‍കോട് പട്ടമഥുര്‍ അര്‍ജുനഗളിയില്‍ പുഷ്പവതി, കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍, ജിന്‍സന്‍ ജോസ്, ബൈജു. പി. വര്‍ഗീസ് എന്നിവരെ വെറുതേ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. 2011 മാര്‍ച്ചിലാണ് ശോഭാ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം വരാപ്പുഴയില്‍ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    11 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    12 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    14 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    16 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    16 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം