Friday, April 19th, 2019

ദൈവം ഇന്ത്യയ്ക്ക് നല്‍കിയ സമ്മാനമാണ് മോദിയെന്ന് ശിവരാജ് സിങ് ചൗഹാന്‍

മോദിയെപ്പോലെ ഇന്ത്യയുടെ പുരോഗതിയില്‍ ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെ കണ്ടിട്ടില്ല

Published On:Aug 3, 2018 | 7:04 pm

ഭോപ്പാല്‍: ദൈവം ഇന്ത്യയ്ക്ക് നല്‍കിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നാശോന്മുഖമായ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിക്ക് ഒരു ശക്തമായ എതിര്‍പക്ഷമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിയെപ്പോലെ ഇന്ത്യയുടെ പുരോഗതിയില്‍ ഇത്രയധികം ശ്രദ്ധാലുവായ മറ്റൊരാളെ കണ്ടിട്ടില്ല. പൊതുജനങ്ങളുടെ പുരോഗതിയും ക്ഷേമവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചൗഹാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാജാക്കന്മാരുടെയും വ്യവസായികളുടെയും പാര്‍ട്ടിയാണെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥിനെയും പരോക്ഷമായി ലക്ഷ്യംവച്ച് ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാവില്ല. ജനങ്ങളെ പ്രജകളായി കാണുന്ന രാജാക്കന്മാര്‍ മാത്രമാണ് അവര്‍. മധ്യപ്രദേശിലെ ജനങ്ങള്‍ തന്നെ സഹോദരനായോ അമ്മാവനായോ ആണ് കണക്കാക്കുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    51 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    51 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    60 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച