Sunday, September 23rd, 2018

എഞ്ചിന്‍ കേട്; കപ്പല്‍ തുറമുഖത്ത് കുടുങ്ങി

ബേപ്പൂര്‍: ഒരേസമയം രണ്ടു എഞ്ചിനുകളും കേടായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കു ഇന്ധനം കയറ്റിയ ഏലി കല്‍പ്പേനി കപ്പല്‍ തുറമുഖത്തു കുടുങ്ങി. 60,000 ലീറ്റര്‍ പെട്രോള്‍ കയറ്റിയ കപ്പല്‍ ഒരാഴ്ചയായി തുറമുഖത്ത് കിടപ്പാണ്. ലക്ഷദ്വീപിലേക്ക് ഇന്ധന നീക്കത്തിനു മാത്രമായുള്ള ഏലി കല്‍പ്പേനി കപ്പല്‍ കാലിയായ പാചക വാതക സിലിണ്ടറുകളുമായി 14നാണ് ബേപ്പൂരില്‍ എത്തിയത്. ലക്ഷദ്വീപ് ഡലവപ്‌മെന്റ് കോര്‍പറേഷനും ഷിപ്പിംഗ്് ഏജന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു നാലു ദിവസം ചരക്ക് ഇറക്കാതെ കിടന്നു. 19ന് പ്രശ്‌നം പരിഹരിച്ച ശേഷം സിലിണ്ടറുകള്‍ ഇറക്കി 21നാണ് … Continue reading "എഞ്ചിന്‍ കേട്; കപ്പല്‍ തുറമുഖത്ത് കുടുങ്ങി"

Published On:Aug 27, 2013 | 4:11 pm

ബേപ്പൂര്‍: ഒരേസമയം രണ്ടു എഞ്ചിനുകളും കേടായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കു ഇന്ധനം കയറ്റിയ ഏലി കല്‍പ്പേനി കപ്പല്‍ തുറമുഖത്തു കുടുങ്ങി. 60,000 ലീറ്റര്‍ പെട്രോള്‍ കയറ്റിയ കപ്പല്‍ ഒരാഴ്ചയായി തുറമുഖത്ത് കിടപ്പാണ്. ലക്ഷദ്വീപിലേക്ക് ഇന്ധന നീക്കത്തിനു മാത്രമായുള്ള ഏലി കല്‍പ്പേനി കപ്പല്‍ കാലിയായ പാചക വാതക സിലിണ്ടറുകളുമായി 14നാണ് ബേപ്പൂരില്‍ എത്തിയത്. ലക്ഷദ്വീപ് ഡലവപ്‌മെന്റ് കോര്‍പറേഷനും ഷിപ്പിംഗ്് ഏജന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു നാലു ദിവസം ചരക്ക് ഇറക്കാതെ കിടന്നു. 19ന് പ്രശ്‌നം പരിഹരിച്ച ശേഷം സിലിണ്ടറുകള്‍ ഇറക്കി 21നാണ് പെട്രോള്‍ ബാരലുകള്‍ കയറ്റിയത്. ഇന്ധനം കയറ്റിയ കപ്പല്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് എഞ്ചിന്‍ കേടായതു ശ്രദ്ധയില്‍ പെട്ടത്. പുണെയില്‍ നിന്നു വിദഗ്ധരെത്തി എഞ്ചിനുകള്‍ ശരിപ്പെടുത്തിയാല്‍ മാത്രമേ യാത്ര തുടരാനാവൂ.

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    16 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    18 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി