Monday, June 17th, 2019

സമുദ്ര നിയമം ലംഘിക്കുന്ന കപ്പലുകളെ നിലക്ക് നിര്‍ത്തണം

കേരള തീരത്ത് ഇറ്റാലിയന്‍ നാവിക കപ്പലില്‍ നിന്നുള്ളവരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല. അതിനിടയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിതീരത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ വിദേശ ചരക്ക് കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. രണ്ടും സമാന സംഭവങ്ങളായതു കൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയില്ലാതാവുന്നത് കടുത്ത ആശങ്കകള്‍ പരത്തുന്നതോടൊപ്പം ബോധപൂര്‍വ്വം ഉണ്ടാക്കുന്ന അപകടമാണോയെന്ന സംശയങ്ങളും ബലപ്പെടുകയാണ്. നേരത്തെയുണ്ടായ സംഭവത്തില്‍ രണ്ട് ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് രാജ്യാന്തര … Continue reading "സമുദ്ര നിയമം ലംഘിക്കുന്ന കപ്പലുകളെ നിലക്ക് നിര്‍ത്തണം"

Published On:Jun 12, 2017 | 1:16 pm

കേരള തീരത്ത് ഇറ്റാലിയന്‍ നാവിക കപ്പലില്‍ നിന്നുള്ളവരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല. അതിനിടയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിതീരത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ വിദേശ ചരക്ക് കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.
രണ്ടും സമാന സംഭവങ്ങളായതു കൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയില്ലാതാവുന്നത് കടുത്ത ആശങ്കകള്‍ പരത്തുന്നതോടൊപ്പം ബോധപൂര്‍വ്വം ഉണ്ടാക്കുന്ന അപകടമാണോയെന്ന സംശയങ്ങളും ബലപ്പെടുകയാണ്. നേരത്തെയുണ്ടായ സംഭവത്തില്‍ രണ്ട് ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് രാജ്യാന്തര കോടതിയിലേക്ക് മാറ്റിയത് ഇവര്‍ക്ക് അനുഗ്രഹമാവുകയും രണ്ട് നാവികരും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. രാജ്യാന്തര കോടതിയില്‍ ഇറ്റലിക്ക് അനുകൂലമായി നിലപാട് വരികയും കേസ് അവസാനിപ്പിക്കുന്ന നിലയുമാണ് അന്ന് വന്നുചേര്‍ന്നത്. ഇതിന്റെ അനുരണനങ്ങള്‍ മായും മുമ്പാണ് വീണ്ടും രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചത്.
കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍, അസം സ്വദേശി രാഹുല്‍ദാസ് എന്നിവരാണ് പനാമ രജിസ്‌ട്രേഷനിലുള്ള കപ്പലിടിച്ച് മരണപ്പെട്ടത്. ഇന്ത്യയില്‍ കടുത്ത ദുഃഖവും ഒപ്പം പ്രതിഷേധവും ക്ഷണിച്ചുവരുത്തുന്ന സന്ദര്‍ഭമാണിത്.
അതേസമയം പനാമ രജിസ്‌ട്രേഷനിലുള്ള ചരക്ക് കപ്പലിന്റെ നടപടി രാജ്യാന്തര സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനം പരക്കെ ഉയര്‍ന്നുവരുന്നുണ്ട്. സമുദ്രങ്ങളിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തെക്കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രാജ്യാന്തര മാരിടൈം ഓര്‍ഗനൈസേഷന്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിയമം അനുസരിച്ച് ഒരു കപ്പല്‍ മറ്റൊരു രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോകുന്നത് കടുത്ത നിയമലംഘനമാണ്. ഏതെങ്കിലും കപ്പലുകള്‍ക്ക് ഇങ്ങിനെ കടന്നുപോകണമെങ്കില്‍ അതിനും ചില വ്യവസ്ഥകളുണ്ട്. അതത് രാജ്യങ്ങളുടെ തീരദേശസേനയെ അറിയിച്ചിട്ട് മാത്രമേ കടന്നുപോകാന്‍ പാടുള്ളൂ. എന്നാല്‍ ഇന്നലെ രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ പനാമ രജിസ്‌ട്രേഷനിലുള്ള കപ്പലിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ലെന്നത് നിയമവ്യവസ്ഥയുടെ തികഞ്ഞ ലംഘനമാണ്.
അതിര്‍ത്തി കടന്നെത്തുന്ന കപ്പല്‍ അവയുടെ വരവറിയിക്കാന്‍ വലിയ ശബ്ദമുള്ള സൈറണ്‍ മുഴക്കേണ്ടതുണ്ട്. എന്നിട്ടും ബോട്ടുകള്‍ ഗതിമാറി സഞ്ചരിക്കുന്നില്ലെങ്കില്‍ വെടിവെക്കാന്‍ വരെ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ കൊച്ചിയുടെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെടാത്തതാണ് പലവിധ സംശയങ്ങള്‍ക്കും വക നല്‍കുന്നത്.
കടലില്‍ വിദേശ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുന്ന സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും വേണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിദേശ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് ജീവഹാനി വരുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ സേന നിദാന്ത ജാഗ്രത പാലിക്കണം. സുരക്ഷാവീഴ്ചയില്‍ കുറവ് വരുത്തുമ്പോഴാണ് ഇതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സമുദ്രാതിര്‍ത്തിയില്‍ ആഭ്യന്തര സുരക്ഷയെ തകിടംമറിക്കുന്ന നിലപാടാണ് കഴിഞ്ഞ കുറേകാലമായി ചില രാജ്യങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ നിയമത്തിലെ പഴുതുകളെ ദുരുപയോഗം ചെയ്ത് കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിവിശേഷമാണ് പൊതുവെ നിലനില്‍ക്കുന്നത്. ഇതുള്‍ക്കൊണ്ട് രാജ്യാന്തര സമുദ്ര നിയമങ്ങള്‍ ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മരീചികയായി അവശേഷിക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    11 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    13 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി