Tuesday, November 20th, 2018

ഹൃദയം മാറ്റിവയ്‌ക്കല്‍ ; ഷിന്റോ യാത്രയായി

കൊച്ചി: കേരളത്തിലെ മൂന്നാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ഷിന്റോ കുര്യാക്കോസ്‌ (23) മരണത്തിനു കീഴടങ്ങി. ശസ്‌ത്രക്രിയയിലൂടെ മാറ്റിവച്ച ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കിലും ശ്വാസകോശത്തിനും വൃക്കകള്‍ക്കും നേരത്തേതന്നെയുണ്‌ടായിരുന്ന രോഗബാധ രൂക്ഷമായതാണു മരണത്തിനു കാരണമായത്‌. എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു ഷിന്റോയുടെ മരണം. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത്‌ വീട്ടില്‍ കുര്യാക്കോസിന്റെ മകന്‍ ഷിന്റോയുടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ പതിനേഴിനു പുലര്‍ച്ചെ ലിസി ആശുപത്രിയില്‍ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു നടന്നത്‌. പക്ഷാഘാതത്തെത്തുടര്‍ന്നു മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ പറമ്പയം … Continue reading "ഹൃദയം മാറ്റിവയ്‌ക്കല്‍ ; ഷിന്റോ യാത്രയായി"

Published On:May 27, 2013 | 11:17 am

കൊച്ചി: കേരളത്തിലെ മൂന്നാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ഷിന്റോ കുര്യാക്കോസ്‌ (23) മരണത്തിനു കീഴടങ്ങി. ശസ്‌ത്രക്രിയയിലൂടെ മാറ്റിവച്ച ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കിലും ശ്വാസകോശത്തിനും വൃക്കകള്‍ക്കും നേരത്തേതന്നെയുണ്‌ടായിരുന്ന രോഗബാധ രൂക്ഷമായതാണു മരണത്തിനു കാരണമായത്‌. എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു ഷിന്റോയുടെ മരണം. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത്‌ വീട്ടില്‍ കുര്യാക്കോസിന്റെ മകന്‍ ഷിന്റോയുടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ പതിനേഴിനു പുലര്‍ച്ചെ ലിസി ആശുപത്രിയില്‍ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു നടന്നത്‌. പക്ഷാഘാതത്തെത്തുടര്‍ന്നു മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ പറമ്പയം മിറ്റത്താനിക്കല്‍ ജോസിന്റെ ഭാര്യ കുമാരി ജോസിന്റെ (59) ഹൃദയമാണു ഷിന്റോയില്‍ തുന്നിച്ചേര്‍ത്തത്‌. ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഹൃദയം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, വൃക്കകളുടെയും ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്‌ടായിരുന്നില്ലെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. 

LIVE NEWS - ONLINE

  • 1
    1 hour ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    3 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    7 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    9 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി