Wednesday, June 19th, 2019

ധവാന്റെ പരിക്കില്‍ ഇന്ത്യക്ക് ആശങ്ക

ധവാന്‍ കളിക്കാതിരുന്നാല്‍ ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തെത്തും

Published On:Jun 11, 2019 | 10:20 am

ലണ്ടന്‍: ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിടുന്ന ടീം ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കില്‍ ആശങ്ക.
ഓസീസിനെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരല്‍ നീരുവന്ന് വീര്‍ത്തിരുന്നു. താരത്തെ ഇന്ന് സ്‌കാനിംഗിന് വിധേയമാക്കും.
പന്ത് തട്ടിയ ശേഷവും ഓസീസിനെതിരേ ബാറ്റിെഗ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ധവാന്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.
വിരലിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്ന ശേഷമെ ന്യൂസിലാന്‍ഡിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ധവാന്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാകൂ. ധവാന്‍ കളിക്കാതിരുന്നാല്‍ ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും. വിജയ് ശങ്കറിനോ ദിനേഷ് കാര്‍ത്തിക്കിനോ ടീമില്‍ അവസരം ലഭിക്കുകയും ചെയ്യും.

ധവാന്‍ കളിക്കാതിരുന്നാല്‍ ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തെത്തും

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    2 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    4 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി