Monday, June 17th, 2019

പരിക്ക്; ധവാന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

രോഹിതിനൊപ്പം ഇനി പുതിയ ആളായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

Published On:Jun 11, 2019 | 2:32 pm

ലണ്ടന്‍: പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് ഇടംകയ്യന്‍ ഓപ്പണര്‍ക്ക് തിരിച്ചടിയായത്. പരിശോധനയില്‍ ധവാന്റെ കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തില്‍ സെഞ്ചുറി (117) നേടിയ ധവാന്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു. പരിക്കു മൂലം ധവാന്‍ ഫീല്‍ഡിംഗിനിറങ്ങിയിരുന്നില്ല.
ധവാന്റെ പരിക്ക് പുതിയ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്തേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രോഹിതിനൊപ്പം ഇനി പുതിയ ആളായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

 

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി